in , ,

LOVELOVE LOLLOL CryCry AngryAngry OMGOMG

കൊമ്പൻമാരുടെ നേതാവ്, ഏറ്റവും അർഹിച്ച കൈകളിൽ തന്നെ നായകപദവി

കരിയറിൽ ഉടനീളം പരിക്കുകളോട് പോരാടിയ 29-കാരൻ നിശ്ചയദാർഢ്യത്തിന്റെയും അവിശ്വസനീയമായ ഇച്ഛാശക്തിയുടെയും തിരിച്ചു വരവിന്റെ മികച്ച ഉദാഹരണമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കയാണ് . മഞ്ഞപ്പടയുടെ പ്രതിരോധത്തിന്റെ കാവലാളായി വിങ്ങുകളിൽ നിന്ന് മുന്നോട്ട് കുതിക്കുന്ന, ഇടം കാലിനാൽ മെനഞ്ഞെടുക്കുന്ന ആ മനോഹര ഫുട്ബോളിന്റെ വക്താവ് വേറെ ആരും അല്ല.. ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) കളിക്കുക എന്ന തന്റെ ലക്ഷ്യം മനസിലേറ്റി നടന്ന ആ ഗോവക്കാരൻ പയ്യൻ

jessel carneiro

വളരെ ചുരുങ്ങിയ കാലം കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിലെ മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി വളർന്നു, തൻറെ കഠിനാധ്വാനത്തിലൂടെ യും സമർപ്പണത്തിലൂടെ യും ടീമിൻറെ നായക പദവിയിലേക്ക് വരെ എത്തിയ താരമാണ് ജെസ്സെൽ കാർനൈറോ. ഗോവയിൽ നിന്നും മലയാളികളുടെ ഹൃദയത്തിലേക്ക് കുടിയേറിയ ജെസ്സൽ നിലവിൽ ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പമുള്ള ഒരു ക്യാപ്റ്റൻ കൂടിയാണ്.

ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സ് ടീമിൻറെ നായകൻ മറ്റാരുമല്ല. ഗോവയിൽ നിന്നും വന്നിറങ്ങി ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിൽ പെയ്തിറങ്ങിയ അതേ ജെസ്സൽ തന്നെ.ഇരുപത്തി എട്ടാം വയസിൽ ഐ‌എസ്‌ലിൽ അരങ്ങേറിയ ജെസ്സലിനെ ആർക്കും പരിചിതനായിരുന്നില്ല , മിക്ക കളിക്കാരും അവരുടെ കരിയറിന്റെ പാതിവഴിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ജെസ്സലിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഉള്ള വരവ്.

jessel carneiro

അതും ഫുട്ബോൾ സംസ്കാരം ഉറങ്ങുന്ന ഇന്ത്യയിലെ അതിന്റെ ഒരു ഭാഗം ആയ ഗോവയിൽ നിന്നും. .. രായ എഫ്‌സി, കുർട്ടോറിം ജിംഖാന എഫ്‌സി, സാൽഗോക്കർ, ഡെംപോ, എഫ്‌സി ബാർഡെസ് തുടങ്ങിയ പരിചിത ക്ലബ്ബുകൾ നിലകൊള്ളുന്ന മനോഹരമായ സ്വന്തം നാട്ടിലൂടെ കളിച്ചു വളർന്നതിലൂടെ സ്വായത്തമാക്കിയ കളി മികവും ടെക്‌നിക്‌സും നമുക്ക് ശ്രദിച്ചാൽ നമുക്ക് കാണാം. യൊവ്വനത്തിന്റെ മനോഹര ദിനങ്ങൾ കാല്പന്തിന്റെ കൂടെ തന്നെ ഗോവയിൽ തന്നെ കഴിഞ്ഞു പോന്നു.

ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള തന്റെ അരങ്ങേറ്റ സീസണിൽ 18 മത്സരങ്ങളിൽ നിന്ന് അഞ്ച് അസിസ്റ്റുകളാണ് കാർനെറോ നേടിയത്. ടീമിന് വേണ്ടിയുള്ള ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ അദ്ദേഹം തന്റെ പ്രതിഭ പോലെ തന്നെ മഞ്ഞപ്പടയുടെ ക്യാപ്റ്റൻ ആയി. ഒരു പക്ഷെ പ്രതിഭാ ധനർ ആയവർ നിൽക്കുമ്പോൾ ആ സ്ഥാനം നലകിയത് പലരിലും അമർഷം ജനിപ്പിച്ചെങ്കിലും അതെ വിശ്വാസം എങ്ങനെ ജെസ്സെൽ കാത്തു സൂക്ഷിച്ചു എന്നത് വിമർശകർ പോലും ഇന്ന് മറക്കാൻ ആഗ്രഹിക്കുന്നു. ഒരു പക്ഷെ അത്രക്ക് മനോഹരമായി മൈതാനത്തു നടത്തിയ മിന്നുന്ന മുന്നേറ്റങ്ങൾ കണ്ടു ആരാധകർ പോലും സ്തബ്ധരായി.

അവന്റെ മികവ് ടീമിന് ഗുണംചെയ്യും, ബ്ലാസ്റ്റേഴ്സിലെ സൂപ്പർതാരത്തിനെപ്പറ്റി വിദേശ താരം മനസ്സുതുറക്കുന്നു

ഡാനി ആൽവസിന് പിന്നാലെ മറ്റൊരു മുൻ താരത്തെ ടീമിലെത്തിക്കാനൊരുങ്ങി സാവി; പക്ഷെ ആ താരത്തെ വേണ്ടെന്ന് ബാഴ്‌സ ആരാധകർ