in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

അവന്റെ മികവ് ടീമിന് ഗുണംചെയ്യും, ബ്ലാസ്റ്റേഴ്സിലെ സൂപ്പർതാരത്തിനെപ്പറ്റി വിദേശ താരം മനസ്സുതുറക്കുന്നു

പ്രീ സീസൺ മത്സരങ്ങളിലെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളെ ബ്ലാസ്റ്റേഴ്സ് ആരാധകർ കണക്കിലെടുക്കേണ്ട കാര്യമില്ല. ബ്ലാസ്റ്റേഴ്സിന്റെ യഥാർത്ഥ തന്ത്രങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. എ ടി കെ മോഹൻ ബഗാന് എതിരെ നടക്കുന്ന ആദ്യമത്സരം പോലും ബ്ലാസ്റ്റേഴ്സ് പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും കളിക്കുന്നത്.

Marko Leskovic in Kerala Blasters [aaveshamclub/KBFC/Twiter]

താൻ ബ്ലാസ്റ്റേഴ്സിൽ എത്തിച്ച ഏറ്റവും വിശ്വസ്തനായ താരം എന്നായിരുന്നു എനസ് സിപ്പോവിച്ചിനെ പറ്റി കേരള ബ്ലാസ്റ്റേഴ്സിനെ സ്പോർട്ടിങ് ഡയറക്ടറായ ആയാ കരോളിസ് ൽ പറഞ്ഞത് എന്നാൽ എനസിൻറെ അഭിപ്രായത്തിൽ അദ്ദേഹത്തിന് പോലും മാതൃകയാകുന്ന ഒരു താരം കൂടി ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ട്. ക്രൊയേഷ്യൻ കരുത്തൻ മാർകോ ലെസ്കോവിചിനെ കുറിച്ചാണ്‌ അദ്ദേഹം വാചാലനായത്.

മാർകോ ലെസ്കോവിചിന്റെ മത്സര പരിചയവും പ്രതിഭാ സമ്പന്നതയും ക്വാളിറ്റിയും തങ്ങളെ വളരെയധികം സഹായിക്കുന്നുണ്ട് എന്നും അദ്ദേഹവും താനും ഒരേ ഭാഷയിലാണ് സംസാരിക്കുന്നത് എന്നതുകൊണ്ടുതന്നെ ആദ്യദിവസം മുതൽ തന്നെ തങ്ങൾ തമ്മിൽ അഭൂതപൂർവമായ ഒരു ഇഴയടുപ്പം ഉണ്ടായി എന്നും ആണ് ബ്ലാസ്റ്റേഴ്സിന്റെ ഈ പ്രതിരോധ ഭടാൻ പറഞ്ഞത്.

Marko Leskovic in Kerala Blasters [aaveshamclub/KBFC/Twiter]

ക്രൊയേഷ്യൻ പ്രതിരോധനിര താരം മാർകോ ലെസ്കോവിചിനെ ടീമിലെത്തിച്ച ഐ.എസ്.എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ഇളകിയാടുന്ന പ്രതിരോധനിര അടച്ചുറപ്പുള്ള ഒരു പ്രതിരോധ പൂട്ട് സമ്മാനിക്കുകയായിരുന്നു. ക്രൊയേഷ്യൻ ഫസ്റ്റ് ഡിവിഷൻ ലീഗിലെ സൂപ്പർ ക്ലബ്ബായ ഡൈനാമോ സാഗ്രെബിൽ നിന്നും ആണ് താരത്തെ കൊമ്പന്മാർ കൂടാരത്തിലെത്തിച്ചത്.

ക്രൊയേഷ്യൻ ടോപ്പ് ഡിവിഷൻ ലീഗിൽ മാത്രം 150 ലധികം മത്സരങ്ങൾ കളിച്ച പരിചയമുള്ള താരമാണ് മാർക്കോ ലെസ്കോവിച്. 30-കാരനായ താരം യുവേഫ യൂറോപ്പ ലീഗിലും പന്ത് തട്ടിയിട്ടുണ്ട്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി കൂടി കളിക്കാന്‍ മികവുള്ള താരമാണ് ഈ സെന്റര്‍ ബാക്ക്.കരിയറിൽ മുഴുവനും സ്വന്തം രാജ്യത്തെ ക്ലബ്ബുകൾക്ക് വേണ്ടിയാണ് താരം ബൂട്ട് അണിഞ്ഞിട്ടുള്ളത്.

പ്രീ സീസൺ മത്സരങ്ങളിലെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളെ ബ്ലാസ്റ്റേഴ്സ് ആരാധകർ കണക്കിലെടുക്കേണ്ട കാര്യമില്ല. ബ്ലാസ്റ്റേഴ്സിന്റെ യഥാർത്ഥ തന്ത്രങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. എ ടി കെ മോഹൻ ബഗാന് എതിരെ നടക്കുന്ന ആദ്യമത്സരം പോലും ബ്ലാസ്റ്റേഴ്സ് പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും കളിക്കുന്നത്.

ആ ഒരൊറ്റ ഇന്നിങ്‌സ് മാത്രം മതി രോഹിതിന്റെ ബാറ്റിംഗ് എത്രതോളം സ്ഫോടനമകമായിരുന്നു എന്ന് മനസിലാക്കാൻ.

കൊമ്പൻമാരുടെ നേതാവ്, ഏറ്റവും അർഹിച്ച കൈകളിൽ തന്നെ നായകപദവി