in ,

LOVELOVE

ആ ഒരൊറ്റ ഇന്നിങ്‌സ് മാത്രം മതി രോഹിതിന്റെ ബാറ്റിംഗ് എത്രതോളം സ്ഫോടനമകമായിരുന്നു എന്ന് മനസിലാക്കാൻ.

എടുത്തു പറയേണ്ടത് ഉത്തപ്പയുടെ ബാറ്റിംഗ് കൂടെയാണ് അയാൾ രോഹിതിനെ പിന്തുണക്കുക മാത്രം ആണ് ചെയ്തത് ഇരുവരുടെയും കൂട്ടുകെട്ട് 100 കടന്നപോൾ അതിൽ 12 റൺസ് മാത്രം ആയിരുന്നു ഉത്തപ്പയുടെ സംഭാവന അത് മാത്രം മതി രോഹിതിന്റെ ബാറ്റിംഗ് എത്രതോളം സ്ഫോടനമകത നിറഞ്ഞത് ആയിരുന്നു എന്ന് മനസിലാക്കാൻ.

rohit sharma , indian cricket

ഇന്ത്യൻ ടീം 2015 ലോകകപ്പിന് ഒരുങ്ങുമ്പോൾ ആയിരുന്നു സെലക്റ്റേഴ്സിനും ധോണിക്കും തലവേദന ഉണ്ടാകി ആ പ്രശ്നം ഉണ്ടാകുന്നത് ഓപ്പണർ രോഹിതിന് പരിക്കേൽകുന്നു രോഹിതിനെ പകരം ടീമിൽ എത്തിയത് രഹാനെ ഭാഗ്യംപോലെ തനിക്ക് വന്ന അവസരം രഹാനെ ശെരിക്കും മുതലാക്കി ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിൽ ഒരു സെഞ്ച്വറി അടക്കം ആ പരമ്പരയിലെ ടോപ്‌ സ്കോറർ ആവുകയും ചെയ്തു ക്യാപ്റ്റനും കോച്ചും ആശയകുഴപ്പത്തിൽ രോഹിത് മടങ്ങിവരുമ്പോൾ എന്ത് ചെയ്യും.

ലോകകപ്പ് ഓസ്‌ട്രേലിയയിൽ നടക്കുന്നതിനാൽ ഇന്ത്യൻ ബാറ്റർമാർ പതറി പോകുന്ന ഇംഗ്ലണ്ടിൽ മിന്നും ഫോമിൽ ബാറ്റ് ചെയ്ത രഹാനയെ എങ്ങനെ ഒഴിവാകും ലോകകപ്പ് ടീമിൽ ഉൾപെട്ടാലും താൻ റിസേർവ്ഡ് ഓപ്പണർ ആയിരിക്കും എന്ന് രോഹിതും ഭയന്ന് തുടങ്ങി ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് ഉള്ള അവസാന സീരീസ് ഇന്ത്യ – ശ്രീലങ്ക മത്സരം 5 മത്സരങ്ങൾ ഉള്ള ഏകദിന പരമ്പരയിലെ ആദ്യ 3 മത്സരവും ജയിച്ചേ ഇന്ത്യ പരമ്പര സ്വന്തമാക്കി അവസാന 2 മത്സരത്തിലേക്ക് ഉള്ള ടീമിലേക്ക് രോഹിതിനും വിളി വന്നു 2011 ലോകകപ്പ് നഷ്ടപെട്ട തനിക്ക് 2015 ലോകകപ്പിൽ കളിച്ച പറ്റു എന്ന് രോഹിതും തീരുമാനിച്ചിരിക്കണം.

rohit sharma , indian cricket

2014 നവംബർ 13 വേദി കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് രോഹിത്തും രഹാനെയും ഇന്നിംഗ്സ് ഓപ്പൺ ചെയ്തു ക്രീസിൽ കണ്ടത് ലങ്കൻ ബൗളർമാർക്ക് മുന്നിൽ പതറുന്ന രോഹിതിനെ 17 പന്തിൽ 4 റൺസ് നേടിനിൽക്കേ തിസാര പെരേര രോഹിതിന്റെ ക്യാച്ച് ഡ്രോപ്പ് ചെയുന്നു പക്ഷെ അപ്പോൾ അയാൾ അറിഞ്ഞില്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വില നൽകേണ്ടി വന്ന ഡ്രോപുകളിൽ ഒന്നായിരുന്നു അതെന്ന് പിന്നെ രോഹിത് പതിയെ താളം കണ്ടെത്തി രഹാനെയും റായുഡുവും പുറത്ത് പോയപോൾ തന്റെ പ്രിയ പങ്കാളി കൊഹ്‌ലിയെ കൂട്ടുപിടിച്ച് രോഹിത് സ്കോർ ചലിപ്പിച്ചു 72 പന്തിലാണ് രോഹിത് ഫിഫ്റ്റി തികച്ചത് പക്ഷെ കൊടുങ്കാറ്റിനെ മുൻപുള്ള ശാന്തത മാത്രമാണ് അതെന്ന് ലങ്കൻ ബൗളർമാർ അറിഞിരുന്നില്ല.

നേരിട്ട അടുത്ത 28 പന്തിൽ രോഹിത് സെഞ്ച്വറി തികച്ചു ഇടക്ക് കോഹ്ലി റൺഔട്ട് ആകുന്നു അതിന്റെ നീറ്റൽ രോഹിതിനെ കൂടുതൽ അപകടകാരിയാക്കി അടുത്ത 25 പന്തിൽ രോഹിത് 150 തികച്ചു രോഹിത് സംഹാരതാണ്ടവം ആടുന്നു എന്ത് ചെയ്യണം എന്നറിയാതെ ലങ്കൻ ബൗളർമാരും ക്യാപ്റ്റൻ മാത്യൂസും.
എടുത്തു പറയേണ്ടത് ഉത്തപ്പയുടെ ബാറ്റിംഗ് കൂടെയാണ് അയാൾ രോഹിതിനെ പിന്തുണക്കുക മാത്രം ആണ് ചെയ്തത് ഇരുവരുടെയും കൂട്ടുകെട്ട് 100 കടന്നപോൾ അതിൽ 12 റൺസ് മാത്രം ആയിരുന്നു ഉത്തപ്പയുടെ സംഭാവന അത് മാത്രം മതി രോഹിതിന്റെ ബാറ്റിംഗ് എത്രതോളം സ്ഫോടനമകത നിറഞ്ഞത് ആയിരുന്നു എന്ന് മനസിലാക്കാൻ.

ഒടുവിൽ കുലശേഖരയുടെ പന്തിൽ ബൗണ്ടറി നേടി രോഹിത് ഡബിൾ സെഞ്ച്വറി നേടി കരിയറിലെ രണ്ടാമത്തെ ഡബിൾ സെഞ്ച്വറി എന്നിട്ടും ആയാൾ ശാന്തനായില്ല ക്രീസ് വിട്ടിറങ്ങി സ്കൂൾ കുട്ടികളെ നേരിടുന്ന ലാഘവത്തോടെ അനായാസമായി അയാൾ പന്തുകളെ അതിർത്തി കടത്തികൊണ്ടിരുന്നു ഒടുവിൽ 173 പന്തിൽ 264 റൺസ് നേടി രോഹിത് മടങ്ങുമ്പോൾ ലങ്കൻ താരങ്ങൾ പോലും അയാൾക്ക് മുന്നില് ശിരസ് നമിച്ചു ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ആ ഇന്നിങ്‌സ് ധാരാളം ആയിരുന്നു രോഹിതിന്.

കൊളംബിയൻ താരങ്ങൾക്ക് എതിരെ വിമർശനവുമായി നെയ്മറിൻ്റെ സഹോദരി

അവന്റെ മികവ് ടീമിന് ഗുണംചെയ്യും, ബ്ലാസ്റ്റേഴ്സിലെ സൂപ്പർതാരത്തിനെപ്പറ്റി വിദേശ താരം മനസ്സുതുറക്കുന്നു