in

സൂപ്പർ ലീഗിൽ നിന്നു പിന്നോട്ടു പോകില്ല. തീരുമാനത്തിലുറച്ച് പെരസ്

കൊറോണ വൈറസ് പാൻഡെമിക്കിൽ നിന്ന് ഫുട്‌ബോളിനെ സാമ്പത്തികമായി വീണ്ടെടുക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച പദ്ധതിയാണ് സൂപ്പർ ലീഗ് എന്നാണ് ഫ്ലോറന്റിനോ പെരസ് പറയുന്നത്.
കൊറോണ വൈറസ് പാൻഡെമിക്കിൽ നിന്ന് ഫുട്‌ബോളിനെ സാമ്പത്തികമായി വീണ്ടെടുക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച പദ്ധതിയാണ് സൂപ്പർ ലീഗ് എന്നാണ് ഫ്ലോറന്റിനോ പെരസ് പറയുന്നത്. (Getty Images)

ഭൂമി പിളർന്ന് പോയാലും ആകാശം ഇടിഞ്ഞു വീണാലും എടുത്ത തീരുമാനത്തിൽ നിന്നു മാറ്റമില്ലാതെ നിൽക്കും എന്നു പേരസ് പറഞ്ഞു. യൂറോപ്യൻ സൂപ്പർ ലീഗ് എന്ന തീരുമാനത്തിൽ നിന്നു പിന്നോട്ട് ഇല്ല എന്നു റയൽ മാഡ്രിഡ് പ്രസിഡന്റ് ഉറപ്പിച്ചു പറഞ്ഞു.

ഒപ്പിട്ടു വച്ച കരാറുകൾ ലംഘിച്ചു കൊണ്ട് പോകുന്നത് ക്ലബ്ബുകൾക്ക് അത്ര ലളിതമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബാഴ്‌സലോണയും യുവന്റസും റയൽ മാഡ്രിഡും സൂപ്പർ ലീഗ് തീരുമാനം ഇതുവരെ പുനഃ പരിശോധിച്ചിട്ടില്ല.

“ഒരു കരാർ എന്താണെന്ന് എനിക്ക് വിശദീകരിക്കേണ്ട ആവശ്യമില്ല, പക്ഷേ, ക്ലബ്ബുകൾക്ക് അത്ര വേഗത്തിൽ കരാർ ലംഘിച്ചു പോകാൻ കഴിയില്ല”

“അവരിൽ ചിലർ, സമ്മർദ്ദം കാരണം, അവർ പോകുകയാണെന്ന് പറഞ്ഞു. എന്നാൽ ഈ പ്രോജക്റ്റ്, അല്ലെങ്കിൽ സമാനമായ ഒന്ന് മുന്നോട്ട് പോകും, അത് ഉടനെ തന്നെ ഉണ്ടാകുമെന്നും ​​ഞാൻ പ്രതീക്ഷിക്കുന്നു.”

കോവിഡ് പ്രതിസന്ധി മൂലമുള്ള നഷ്ടം നേരിടാൻ പാടുപെടുന്ന ക്ലബ്ബുകളെ ഉയർത്താൻ പുതിയ മത്സരത്തിന്റെ ആവശ്യകത പെരസ് ആവർത്തിച്ചു. 12 സൂപ്പർ ലീഗ് ക്ലബ്ബുകൾക്ക് കഴിഞ്ഞ വർഷം 650 മില്യൺ ഡോളർ നഷ്ടമായെന്നും ഈ വർഷം 2.5 ബില്യൺ ഡോളർ വരെ നഷ്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചാമ്പ്യൻസ് ലീഗിന്റെ യുവേഫയുടെ പരിഷ്കരണവും അദ്ദേഹത്തിന് ബോധ്യപ്പെട്ടില്ല, ഇത് മത്സരം 2024 മുതൽ 36 ടീമുകളിലേക്ക് വ്യാപിപ്പിക്കും.

“ഫുട്ബോളിനെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സഹായിക്കുന്ന ഏറ്റവും മികച്ച പദ്ധതിയാണ് സൂപ്പർ ലീഗ്. ഫുട്ബോളിനെ വല്ലാതെ വേദനിപ്പിക്കുന്നു, നമ്മൾ ജീവിക്കുന്ന കാലഘട്ടവുമായി പൊരുത്തപ്പെടണം.” അദ്ദേഹം പറഞ്ഞു.

English Summary: European Super League: Clubs ‘cannot leave’, says Real Madrid president Florentino Perez.

രാജസ്ഥാൻ റോയൽസിന്റെ ഡേവിഡ് മില്ലറും രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സഞ്ജു സാംസണും.

കൊൽക്കത്തയെ വീഴ്ത്തി രാജസ്ഥാൻ മുന്നോട്ട്

Headshot settings for Free Fire.

ഫ്രീ ഫയറിലെ മികച്ച ഹെഡ് ഷോട്ടുകൾക്കായുള്ള സെൻസിറ്റിവിറ്റി സെറ്റിങ്‌സ്