മുൻ ദക്ഷിണ ആഫ്രിക്കൻ ഇതിഹാസ താരവും, ചെന്നൈ സൂപ്പർ കിങ്സിന് ഒപ്പം രണ്ട് തവണ ഐ പി ൽ കിരീടവും നേടിയ കഴിഞ്ഞ സീസണിലെ ഫൈനലിലെ താരമായ ഫാഫ് ഡ്യൂ പ്ലസ്സിസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകനയേക്കുമെന്ന് സൂചന നൽകി ബാംഗ്ലൂറിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസ് മൈക്ക് ഹെസ്സൻ.
താരലേലത്തിന് ശേഷം ബാംഗ്ലൂറിന്റെ ക്യാപ്റ്റൻസി ആരു ഏറ്റെടുക്കുമെന്ന ചോദ്യത്തിന് മറുപടിയായിയാണ് അദ്ദേഹം മനസ്സ് തുറന്നത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ഫാഫ് ഡ്യൂ പ്ലസ്സിസ്, ഗ്ലെൻ മാക്സവെൽ, വിരാട് കോഹ്ലി, ജോഷ് ഹെയ്സൽവുഡ് എന്നിവർ അടങ്ങുന്ന മികച്ച നേതൃപാടവുമുള്ളാ സംഘം ഞങ്ങൾക്കുണ്ട്.ലേലത്തിന് ശേഷം തങ്ങൾ തീരുമാനം എടുക്കുമെന്ന് ഹെസ്സൻ കൂട്ടിച്ചേർത്തു.
ചെന്നൈ സൂപ്പർ കിങ്സിലുടെ ഐ പി ൽ കരിയർ ആരംഭിച്ച അദ്ദേഹം പൂനെ സൂപ്പർ ജയന്റ്സിൻ വേണ്ടിയും കളിച്ചിട്ടുണ്ട്.7 കോടി രൂപക്കാണ് ബാംഗ്ലൂർ ഡ്യൂ പ്ലസ്സിസിനെ സ്വന്തമാക്കിയത്.ദക്ഷിണ ആഫ്രിക്ക കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ഡ്യൂ പ്ലസ്സിസ് മികച്ച ഒരു നായകൻകൂടിയാണ്.അത് കൊണ്ട് തന്നെ ബാംഗ്ലൂറിന്റെ അടുത്ത നായകൻ ഡ്യൂ പ്ലസ്സിസ് തന്നെ ആകുമെന്നാണ് കരുതുന്നത്.