in

LOVELOVE

റഷ്യക്കെതിരെ നടപടിയുമായി ഫിഫ..

ഈ മത്സരങ്ങൾ ഒരു ന്യൂട്രൽ വേദിയിൽ കാണികൾ ഒന്നുമില്ലാതെ സംഘടിപ്പിക്കാനാണ് ഫിഫയുടെ തീരുമാനം.റഷ്യ ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഫിഫയുടെ ഈ തീരുമാനങ്ങൾ എല്ലാം.

റഷ്യക്കെതിരെ നടപടിയുമായി അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനായ ഫിഫ. ഇന്നലെ നടന്ന ഫിഫ കൗൺസിൽ യോഗത്തിലാണ് ഫിഫ നടപടിയുമായി രംഗത്ത് വന്നത്.

ഫിഫ എടുത്ത തീരുമാനങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

റഷ്യയിൽ ഇനി മുതൽ ഒരു അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിനീയമല്ല.റഷ്യയുടെ ഫുട്ബോൾ ടീമിന് സ്വന്തം രാജ്യത്തിന്റെ പതാക ഉപയോഗിക്കാൻ കഴിയില്ല.രാജ്യത്തിന്റെ പേരോ ഔദ്യോഗിക ഗാനമോ ഉപയോഗിക്കാൻ കഴിയില്ല.

പക്ഷെ 2022 ലോകകപ്പ് യോഗ്യത റൗണ്ട് മൽസരങ്ങളിൽ റഷ്യക്ക് തുടർന്ന് കളിക്കാം. പോളണ്ട്,സ്വീഡൻ, ഇംഗ്ലണ്ട് എന്നീ ടീമുകൾ റഷ്യക്കെതിരെ മത്സരിക്കില്ലെന്ന് ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.

ഈ മത്സരങ്ങൾ ഒരു ന്യൂട്രൽ വേദിയിൽ കാണികൾ ഒന്നുമില്ലാതെ സംഘടിപ്പിക്കാനാണ് ഫിഫയുടെ തീരുമാനം.റഷ്യ ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഫിഫയുടെ ഈ തീരുമാനങ്ങൾ എല്ലാം.

രക്ഷകനാകുമെന്നു കരുതിയ കെപ്പ തന്നെ വില്ലൻ

ഞങ്ങൾക്ക് റഷ്യകാരെ വേണ്ടായെന്ന് ഉക്രൈൻ ഫുട്ബോൾ ഇതിഹാസം…