in , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

റോയ് കൃഷ്ണയുടെ കാര്യത്തിൽ തീരുമാനമായി, താരം എ ലീഗ് ക്ലബ്ബിലേക്ക് കൂടുമാറും..

ഇപ്പോൾ എ ലീഗ് ക്ലബ്ബായ വെസ്റ്റേൺ സിംഡ്നിയിലേക്ക് താരം കൂടുമാറുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു..ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ താരമാണ് അദ്ദേഹം. എ ടി കെ ക്ക്‌ വേണ്ടി 67 മത്സരങ്ങളിൽ നിന്ന് 39 ഗോളും 18 അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസമായി ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോയിൽ നിറഞ്ഞു നിന്ന വാർത്തയായിരുന്നു റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്‌സിലേക്കേന്നത്. എന്നാൽ ഇപ്പോൾ ഈ കാര്യത്തിന് ഒരു തീരുമാനമായിരിക്കുകയാണ്. റോയ് കൃഷ്ണ തന്റെ പ്ലാനിൽ ഇല്ല എന്ന് പറഞ്ഞു കൊണ്ട് എ ടി കെ പരിശീലകൻ അദ്ദേഹത്തെ പുറത്താക്കിയിരുന്നു.

പരിശീലകനോട് താൻ ഒന്നു സംസാരിച്ചിട്ട് പോലുമില്ലെന്ന് റോയ് കൃഷ്ണ വ്യക്തമാക്കിയതോടെ വിവാദങ്ങൾക്ക്‌ തിരികൊളുത്തിയിരുന്നു.എന്നാൽ തനിക്ക് ഇന്ത്യയിൽ തന്നെ തുടരനാണ് ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെ ഒരുപാട് ട്രാൻസ്ഫർ റൂമറുകളുമെത്തി.

കേരള ബ്ലാസ്റ്റേഴ്‌സ് അടങ്ങുന്ന രണ്ട് ഐ എസ് എൽ ക്ലബ്ബുകളും മറ്റു രാജ്യത്തിൽ നിന്നുള്ള ക്ലബ്ബുകളും താരത്തിന് വേണ്ടി രംഗത്ത് എത്തിയിരുന്നു.മുംബൈ സിറ്റിയും ബാംഗ്ലൂർ എഫ് സിയുമാണ് താരത്തിന് വേണ്ടി രംഗത്ത് എത്തിയ ഐ എസ് എൽ ക്ലബ്ബുകൾ. താരത്തിന്റെ ഇന്ത്യയിൽ തുടരാനുള്ള താല്പര്യം ബ്ലാസ്റ്റേഴ്‌സിനെ റോയ് കൃഷ്ണക്ക്‌ വേണ്ടി ശ്രമിക്കാൻ പ്രേരിപ്പിച്ചു.

കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ റോയ് കൃഷ്ണയിൽ താല്പര്യം ഉണ്ടായിരുന്ന ക്ലബ്ബുകൾ പിന്മാറി എന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു .3 കോടിയാണ് താരം ശമ്പളമായി ആവശ്യപെട്ടത്. പക്ഷെ ബ്ലാസ്റ്റേഴ്‌സ് ഇത്രയും തുക നൽകാൻ ഒരുക്കമല്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഇപ്പോൾ എ ലീഗ് ക്ലബ്ബായ വെസ്റ്റേൺ സിംഡ്നിയിലേക്ക് താരം കൂടുമാറുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു..ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ താരമാണ് അദ്ദേഹം. എ ടി കെ ക്ക്‌ വേണ്ടി 67 മത്സരങ്ങളിൽ നിന്ന് 39 ഗോളും 18 അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഇറ്റലിയിലേക്ക്…

സഞ്ജുവിനെ പറ്റി മുൻ ഇന്ത്യൻ സെലക്ടർക്ക് പറയാനുള്ളത് ഇതാണ്..