in , ,

LOVELOVE

ആദ്യ ലെഗ് മഞ്ഞപ്പടക്കു സ്വന്തം

ആദ്യ ലെഗിലെ ലീഡ് രണ്ടാം ലെഗിലും നിലനിർത്താനായാൽ മറ്റൊരു സ്വപ്ന ഫൈനലിലേക്ക് കൊമ്പൻമ്മാർക്ക് അനായാസം നീന്തിക്കേറാം.

ഹീറോ ISL ലെ ആരാധകർ നെഞ്ചേറ്റുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ജാംഷെഡ്പൂർ ഉയർത്തിയ ശക്തമായ വെല്ലുവിളികൾ മറികടന്നു സെമിഫൈനലിന്റെ ആദ്യ ലെഗ് തങ്ങളുടെ പേരിൽ കുറിക്കപ്പെട്ടിരിക്കുന്നു.

വിജയം ആധികാരികത നിറഞ്ഞതൊന്നും അല്ലെങ്കിലും കിട്ടിയ അവസരം അതി മൊനൊഹരമായി ഗോളിലേക്ക് കൺവെർട് ചെയ്ത മലയാളികളുടെ സ്വന്തം സഹൽ അബ്ദുൽ സമദ് കയ്യടികൾ അർഹിക്കുന്നു.

JFC vs KBFC | Semi-Final 1 – 1st Leg | Post Match Kerala Blasters Press Conference

ജ്ജാം‌ഷെഡ്പൂർ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ പരീക്ഷണ വിദേയമാക്കി കൊണ്ടിരുന്നെങ്കിലും ഓർഗനൈസ്ഡ് ആയ മഞ്ഞപ്പടയുടെ പ്രതിരോധ കോട്ടക്ക് വിള്ളൽ വീഴ്ത്താൻ ആയില്ല.

അതിനിടയിൽ അഡ്രിയാൻ ലൂണ എടുത്ത ഫ്രീകിക്കിന് ഗോൾ പോസ്റ്റ് വില്ലനായത് ഒരൽപം നിരാശ ജനിപ്പിച്ചു ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കു.

ഫൈനലിക്കുള്ള ആദ്യ പടിയെന്നോണം ഈ വിജയം ആരാധക കൂട്ടായ്മക്ക് മധുരിതമാകുമ്പോൾ കേരള താരത്തിന്റെ ഗോളാണ് വിജയം നേടി തന്നത് എന്നതു മധുരം ഇരട്ടിയാക്കുന്നു.

ആദ്യ ലെഗിലെ ലീഡ് രണ്ടാം ലെഗിലും നിലനിർത്താനായാൽ മറ്റൊരു സ്വപ്ന ഫൈനലിലേക്ക് കൊമ്പൻമ്മാർക്ക് അനായാസം നീന്തിക്കേറാം.

സഹലിനായി കൈയടിച്ചു മുൻ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം..

ഇത് തന്റെ ഏറ്റവും മികച്ച സീസൺ എന്ന് സഹൽ.