in

LOVELOVE OMGOMG LOLLOL CryCry AngryAngry

ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ പ്ലേയിങ് ഇലവൻ (2008) ഓർക്കുന്നുണ്ടോ?

2008 ൽ ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിനായി തയാറെടുക്കുമ്പോൾ IPL ലെ ആദ്യ സീസണിലേക്ക് ഒരു തിരിഞ്ഞു നോട്ടമാണ് ഈ പങ്തി. IPL ലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ മാച്ചിലെ പ്ലേയിങ് ഇലവൻ നോക്കാം! അന്നും ഇന്നും ക്യാപ്റ്റന്‍ ധോനി ആണ് എന്നത്  ടീമിന്റെ പ്രത്വേകതകളിൽ ഒന്നാണ്!

IPL ലെ ഏറ്റവും മികച്ച ടീമുകളിലൊന്ന്, നാല് വട്ടം ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് പ്രഥമ സീസണിലെ ഫൈനലിസ്റ്റുകൾ കൂടിയായിരുന്നു. മുൻ സൗത്ത് ആഫ്രിക്ക – ഓസ്ട്രേലിയ പ്ലയർ ആയിരുന്ന കെപ്ലർ വെസൽസ് കോച്ച് ആയും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനി ക്യാപ്റ്റന്‍ ആയും എത്തിയ ടീമിൽ പല ഇന്റർനാഷണൽ പ്രമുഖരും അണിനിരന്നു! കിങ്സ് ഇലവൻ പഞ്ചാബിന് എതിരെ മൊഹാലിയിൽ ആയിരുന്നു മത്സരം.

ഓപണേർസ് പാർഥിവ് പട്ടേൽ  – മാത്യൂ ഹൈഡൻ!

ഓസ്ട്രേലിയയുടെ പവർഹൗസ് ഓപണർ മാത്യൂ ഹൈഡനും ഇന്ത്യയുടെ ‘യുവ’ വിക്കറ്റ് കീപ്പർ ബാറ്റർ പാർഥിവ് പട്ടേലും ചേർന്നാണ് സൂപ്പർ കിങ്സിനായി ആദ്യമായി ഗ്രൗണ്ടിൽ എത്തിയത്. CSK ക്കായി ആദ്യ റൺസ് നേടിയത് പാർഥിവ് പട്ടേലാണ്. പാർഥിവ് പത്ത് പന്തുകളിൽ നിന്നും 15 റൺസ് നേടിയപ്പോൾ ഹൈഡൻ 17 പന്തുകളിൽ 25 റൺസ് നേടി പുറത്തായി.

No3 & No4
എം എസ് ധോനി – മൈക്ക് ഹസി.പൊതുവിൽ മധ്യനിരയിൽ കളിക്കാനുള്ള ക്യാപ്റ്റന്‍ ധോനിയാണ് ആദ്യ മത്സരത്തിൽ മൂന്നാമനായി എത്തിയത്, 3 പന്തുകളിൽ നിന്ന് 2 റൺസ് നേടിയ പുറത്തായി. നാലാമനായി എത്തിയ മൈക്കിള്‍ ഹസി ആണ് മത്സരത്തിലെ താരമായത്! 54 പന്തുകളിൽ നിന്നും 114 റൺസ് നേടിയ മൈക്ക് ഹസി മാൻ ഓഫ് ദ മാച്ച് പുരസ്കാരവും നേടിയിരുന്നു.

മധ്യനിര
സുരേഷ് റെയ്ന, ബദ്രിനാഥ്, ജേക്കബ് ഓറം.

പില്ക്കാലത്ത് മിസ്റ്റർ IPL എന്ന പേര് സ്വന്തമാക്കിയ സുരേഷ് റൈനയാണ് അഞ്ചമാൻ ആയി എത്തിയത് – 13 പന്തുകളിൽ 32 റൺസ് നേടിയ റെയ്ന തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. ആറാമൻ ആയി എത്തിയ ന്യൂസിലാന്റ് ഓൾറൗണ്ടർ ജേക്കബ് ഓറം 10 പന്തിൽ 13 റൺസ് നേടി പുറത്തായി, ബൗളിങിൽ നാല് ഓവർ എറിഞ്ഞു എങ്കിലും വിക്കറ്റുകൾ നേടാനായില്ല. ആദ്യ സീസണുകളിൽ സൂപ്പർ കിങ്സിന്റെ ബാറ്റിങ് ലൈനപ്പിൽ പ്രധാനി ആയിരുന്ന സുബ്രഹ്മണ്യം ബദ്രിനാഥ് 14 പന്തിൽ 31 റൺസ് നേടി പുറത്താവാതെ നിന്നു.

ബൗളർമർമാർ.
പളനി അമർനാഥ്, ജോഗിന്ദർ ശർമ, മുത്തയ്യ മുരളീധരന്‍, മൻപ്രീത് ഗോണി

തമിഴ്നാടുകാരൻ പേസർ പളനി അമർനാഥ് ആണ് ടീമിനായി ന്യൂബോൾ എടുത്തത്, നാല് ഓവറിൽ 42 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. ഇന്ത്യയുടെ വേൾഡ് കപ് ഹീറോ ജോഗിന്ദർ ശർമ നാല് ഓവറിൽ 47 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയപ്പോൾ സീസണിൽ CSK യുടെ മികച്ച ബൗളർ ആയി മാറിയ പഞ്ചാബുകാരൻ മൻപ്രീത് ഗോണി 42 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. ടീമിലെ ഏക സ്പിന്നറുടെ റോൾ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന് ആയിരുന്നു, 33 റൺസിന് ഒരു വിക്കറ്റ് നേടിയ മുത്തയ്യ കൂട്ടത്തിൽ മികച്ചു നിന്നു.

മത്സരം ചെന്നൈ സുപ്പർ കിങ്സ് 33 റൺസിന് വിജയിച്ചു. മൈക്കിൾ ഹസി മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഞങ്ങൾ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു: ഒടുവിൽ PSG സൂപ്പർതാരത്തിന്റെ കുറ്റസമ്മതം…

മെസ്സിയോ റൊണാൾഡോയോ മികച്ചത്? ലിവർപൂൾ ഇതിഹാസം പറഞ്ഞ ഉത്തരം ഇതാണ്…