in

ലോക കപ്പ് ഫുട്ബോളിൽ ഇനി അഞ്ചു സബ്സ്റ്റിട്യൂഷൻ

വരാനിരിക്കുന്ന ഖത്തർ വേൾഡ് കപ്പിലും അഞ്ചു സബ്സ്റ്റിട്യൂഷൻ നിയമം തുടരാൻ ഫിഫ

കൊറോണ പാൻഡെമിക് കാരണം ഫിഫ നിലവിൽ വരുത്തിയ അഞ്ചു സബ്സ്റ്റിട്യൂഷൻ നിയമം ഖത്തർ വേൾഡ് കപ്പിലും തുടരാൻ ഫിഫ തീരുമാനിച്ചു. കൊറോണ പ്രതിസന്ധികാരണം ഉഴലുന്ന ടീമുകൾക്ക് വലിയ ആശ്വാസമാകുന്ന നടപടിയാണ് ഫിഫയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്.

താരങ്ങളുടെ പരിക്ക് കുറക്കാനും കായിക ക്ഷമത നിലനിർത്തുവാനും പുതിയ തീരുമാനം ഉപകരിക്കും. വേൾഡ് കപ്പു പോലൊരു മഹാ മാമാങ്കത്തിൽ കൈ മെയ് മറന്നു പോരാടുന്ന താരങൾക്ക് പലപ്പോഴും പരിക്ക് കാരണം തങ്ങളുടെ ടീമുകളുടെ നിർണായക മത്സരങ്ങളിൽ പുറത്തിരിക്കെണ്ട അവസ്ഥ പലപ്പോഴും നമ്മൽ കണ്ടതാണ്.

2014 വേൾഡ് കപ്പിന്റെ നൊംബരമായ നെയ്മറും 2016 യൂറോ കപ്പില്‍ പൊര്‍ചുഗൽ ടീമിനെ സ്വന്തം ചിറകിലെറ്റി ഫൈനൽ വരേ എത്തിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഫ്രാൻസിനെതിരെ യുള്ള ഫൈനൽ മല്‍സരത്തിനിടയില് പരിക്ക് പറ്റി പുറത്തു പോയതും കണ്ണീരൊടെയല്ലതെ ഏതൊരു ഫുട്ബാൾ പ്രേമികും ഓർമിച്ചെടുക്കൻ ആകില്ല. പുതിയ തീരുമാനം വഴിതിരിവാകട്ടെ ലോക കപ്പു ഫുട്‍ബോളിൽ.

ഈ മാറ്റത്തിനോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു, നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമെന്റ് ചെയ്യൂ…

CONTENT SUMMARY: Five substitution in FIFA World Cup

ലെവൻഡോവ്സ്കിയേക്കാൾ കൂടുതൽ ശമ്പളം നൽകി ഡേവിഡ് അലബയെ റയൽ മാഡ്രിഡ് റാഞ്ചി

ഇരുപതാം ജന്മദിനത്തിൽ കാലു മുറിച്ചു മാറ്റിയ ന്യൂകാസ്സിൽ ആരാധകന്റെ തിരിച്ചു വരവ്