ബയേൺ മ്യൂണിക്കിലെ കരാർ കാലഹരണപ്പെട്ടതിനെത്തുടർന്ന് യൂട്ടിലിറ്റി പ്ലെയർ ഡേവിഡ് അലബയെ ഫ്രീ ട്രാൻസ്ഫറായി കരാർ ഒപ്പിട്ടതായി റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു.
28-കാരനായ ഓസ്ട്രിയ ഇന്റർനാഷണൽ, ലെഫ്റ്റ് ബാക്ക്, സെൻട്രൽ ഡിഫൻസ് അല്ലെങ്കിൽ മിഡ്ഫീൽഡ് എന്നീ പോസിഷനുകളിൽ എല്ലാം മികവ് പുലർത്താൻ പ്രാപ്തനാണ്, 2020-21 സീസണിന്റെ അവസാനം ബയേണുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു.
നിരവധി പ്രമുഖ യൂറോപ്യൻ ക്ലബ്ബുകൾ അദ്ദേഹത്തിന്റെ കരാർ സ്വന്തമാക്കൻ ബന്ധപ്പെട്ടിരുന്നു, എന്നിരുന്നാലും അലബ സാന്റിയാഗോ ബെർണബ്യൂവിൽ തന്റെ കരിയർ തുടരാൻ തിരഞ്ഞെടുത്തു.
അലബ ക്ലബ്ബിൽ അഞ്ച് വർഷത്തെ കരാർ ഒപ്പിട്ടിട്ടുണ്ടെന്നും ഈ വേനൽക്കാലത്ത് യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ശേഷം തന്റെ പുതിയ ടീം അംഗങ്ങളുമായി ചേരുമെന്നും തങ്ങളുടെ വെബ്‌സൈറ്റിലെ അറിയിപ്പിൽ റയൽ സ്ഥിരീകരിച്ചു.
2008 ൽ ബയേണിൽ ചേർന്നതിന് ശേഷം 28 വ്യത്യസ്ത കിരീടങ്ങൾ നേടിയ യൂറോപ്പിലെ ഏറ്റവും മികച്ച വ്യക്തിഗത ഫുട്ബോൾ കളിക്കാരിലൊരാൾ എന്ന ഖ്യാതിയോടെ ആണ് അലബ റയലിലെത്തുന്നത് . ഇതിൽ രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും തുടർച്ചയായ 10 ബുണ്ടസ്ലിഗ കിരീടങ്ങളും ഉൾപ്പെടുന്നു.
ബയേണിനായി 431 ഗെയിമുകൾ കളിച്ചു എന്നത് ജർമ്മൻ ഇതര ഫുട്ബോൾ കളിക്കാരന്റെ റെക്കോർഡ് ആണ് 33 ഗോളുകൾ നേടി, മൂന്ന് തവണ യുവേഫ ടീമിൽ ഇടം നേടി.
ഫ്രീ ട്രാൻസ്‌ഫർ ആയാണ് എത്തിയത് എങ്കിൽ പോലും ബയേണിൽ റോബർട്ട് ലെവൻഡോവസ്കിക്ക് കിട്ടുന്നതിനേക്കാൾ കൂടുതൽ ശമ്പളം റയൽ താരത്തിന് കൊടുക്കും എന്നാണ് റിപ്പോർട്ടുകൾ.
CONTENT SUMMARY: Real Madrid confirm signing of Alaba from Bayern Munich on a free transfer