യൂറോക്കപ്പിൽ പങ്കെടുക്കുന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ആവേശം സ്പോർട്സ് പോർട്ടലിന്റെ പുതിയ പങ്തി ആണ് EURO Trailer. ടീമിനെയും പറ്റിയുള്ള വിവരങ്ങൾ നിങ്ങൾക്ക് ഈ പങ്തിയിലൂടെ അറിയാം.
യുറോ കപ്പിൽ ഇറ്റലി, വെയിൽസ്, സ്വിട്സർലാൻഡ് എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് തുർക്കിയുടെ സ്ഥാനം.
പരിശീലകൻ സെനോൾ ജുനെസ് തുർക്കിക്കായി തന്ത്രങ്ങൾ ഒരുക്കുന്ന ആദ്യത്തെ വലിയ ടൂർണമെന്റ് ആണ് വരാനിരിക്കുന്നത്. അതിനാൽ അദ്ദേഹത്തിന് ഇതൊരു അഭിമാന പോരാട്ടം കൂടിയാണ്.
ഗ്രൂപ്പിൽ അത്ര ദുര്ബലരെന്നു കരുതി നേരിടാനാവില്ല ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ചരിത്രമുള്ള തുർക്കിപ്പടയെ
ബാറിന് കീഴിൽ ദേശീയ ജേഴ്സിയിൽ എക്സ്പീരിയൻസ് ഉള്ള മെർട്ട് ജുനോക് തന്നെ ആയിരിക്കും
സെന്റർ ബാക്കിൽ ജുവന്റസ് താരം മെറീഹ് ഡമിറലും ലെയ്‌സെസ്റ്റർ സിറ്റി താരം കാഗ്ലർ സൊയുൻസുവും വിംഗ് ബാക്കുകൾ ആയി യുവതാരം യിൽമാസും സസുവോളോ താരം കാൻ അയ്ഹാനും ചേർന്നാൽ കോട്ട സുശക്തം.
സെൻട്രൽ മിഡ്ഫീൽഡിൽ ഒകെയ് യോക്‌സലുവും പരിചയസമ്പന്നനായ ഒസാൻ ട്യുഫാനും ഒപ്പം വിങ്ങുകളിൽ മിലാന്റെ ഹകാനും ലില്ലേയുടെ മിഡ്ഫീൽഡ് ഹീറോ യുസുഫ് യാസീസിയും ആക്രമണം മെനയും
മുന്നേറ്റത്തിൽ ലില്ലേക്ക് കിരീടം നേടിക്കൊടുത്ത സ്കോറിങ് ഹീറോ നായകൻ ബുറാക് യില്മാസിനൊപ്പം
ഗെറ്റാഫെയുടെ യുവതാരം എനെസ് ഉനാലും ചേരുമ്പോൾ ഏത് പ്രതിരോധകോട്ടക്കും ഗോളിമാർക്കും പണിയാകും.
ഒപ്പം പകരക്കാരായി തുർക്കിഷ് ലീഗിൽനിന്നടക്കമുള്ള ഒത്ത യുവനിരയും അവർക്ക് സ്വന്തമായുണ്ട്.
എന്തായാലും തുർക്കിയെ വിലകുറച്ചു കണ്ടാൽ പ്രബലരായ ഇറ്റലിക്ക് പോലും വിയർക്കേണ്ടിവരും എന്ന് തീർച്ചയാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റ് ചെയ്യൂ…
CONTENT SUMMARY: Aavesham EURO Trailer Turkey