പ്രതിഭയുണ്ടായിട്ടും എങ്ങും എത്താതെ വളരെ വേഗം വിസ്‌മൃതിയിലേക്ക് പോയ അറിയപ്പെടാത്ത നിരവധി താരങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ. ആരാലും അറിയപ്പെടാതെ പോകുന്ന, വിസ്‌മൃതിയുടെ ഇരുളിൽ മറഞ്ഞു പോയ നമ്മുടെ സ്വന്തം താരങ്ങളെ വെളിച്ചത്തിലേക്ക് കൊണ്ട് വരാൻ ആണ് ഈ പങ്തി.
അറിയപ്പെടുന്ന മെസ്സിയെക്കാളും അറിയപ്പെടാത്ത മെസ്സികളാണ് കൂടുതൽ. ഒരു പരിക്ക് മൂലം അകാലത്തിൽ പൊലിയേണ്ടി വന്നവർ. പ്രതിഭാ ധാരാളിത്തം കാരണം ഉയരം കീഴടക്കാൻ കഴിയാത്തവർ , ഭാഗ്യക്കേട് മൂലം അവസരം നഷ്ടപ്പെട്ടവർ.. ഇതെല്ലാം ഒരുമിച്ച് അനുഭവിച്ച ഒരു വെക്തിയെ കുറിച്ചാണ് ഞാൻ ഇന്ന് എഴുതുന്നത്..
ഏച്ചൂരിലെ VINEESH എന്ന നമ്മളുടെ വിനീഷേട്ടൻ. ലോകത്തിലെ തന്നെ പേര് കേട്ട ഫുട്ബോൾ അക്കാദമി ആയ FOOTBALL FRIENDS FREE COACHING CENTER ലൂടെ ആയിരുന്നു വിനീഷേട്ടൻെറ തുടക്കം.. അവിടെ നിന്നും ജൂനിയർ ലക്കി സ്റ്റാർ, സീനിയർ ലക്കി സ്റ്റാറിലൂടെ ആ താരം കുതിക്കുകയായിരുന്നു. കണ്ണൂരിലെ പ്രതിരോധ താരങ്ങളുടെ തലവേദന ആയിരുന്നു ഒരു കാലത്ത് ആ മുന്നണി പോരാളി…
ഫ്ളിക്ക് ഗോളുകളുടെ ആശാനായിരുന്നു അദ്ദേഹം.. ഗോളിയുടെ തലയുടെ മുകളിലൂടെ എത്ര ഗോളുകൾ.. ഭരതൻ കോച്ചിന് കീഴിൽ U21 നജീബ്ക്ക നയിച്ച ടീമിന്റെ മുന്നേറ്റ നിരയിലെ മിന്നും നക്ഷത്രമായിരുന്നു വിനീഷേട്ടൻ. സീനിയർ സ്റ്റേറ്റിൽ കണ്ണൂരിനെ റണ്ണേഴ്സ് ആക്കിയതിൽ ഈ മുന്നേറ്റക്കാരൻെറ പങ്ക് വളരെ വലുതാണ്. VP ഷാജിയൊക്കെ കളിച്ച ആ ടീമിലെ പ്രധാന താരമാണ് വിനീഷേട്ടൻ എന്ന് പറയുമ്പോൾ ആലോചിച്ചു നോക്കൂ എത്ര ടാലൻറുള്ള കളിക്കാരനാണ് അദ്ദേഹം.
ആ ടാലന്റിനുള്ള അംഗീകാരമായാണ് അദ്ദേഹത്തിന് NATIONAL GAMES ന് പങ്കെടുക്കാനുള്ള കേരള ടീം ക്യാമ്പിലേക്ക് വിളി വരുന്നത് എന്നാൽ നിർഭാഗ്യം അവിടേയും വേട്ടയാടി. കാലാവസ്ഥ വ്യതിയാനം മൂലം ആ ടൂർണമെന്റ് മാറ്റിവെച്ചു.. ഇല്ലേൽ ഇന്നൊരു കേരളാ താരമായി അറിയപ്പെടേണ്ടതാണ് വിനീഷേട്ടൻ . വിനീഷേട്ടനെ ഫുട്ബോൾ പ്രേമികൾ അറിയപ്പെടുന്നത് സത്യത്തിൽ സെവൻസ് ലോകത്തെ പ്രകടനത്തിനലൂടെയാണ് എന്നതൊരു സത്യമാണ്. അദ്ദേഹം കളിക്കാത്ത സെവൻസ് മൈതാനങ്ങൾ ഇല്ല എന്ന് തന്നെ പറയാം..
ഏച്ചൂർ സ്പോട്ടിംഗ് എന്ന ക്ളബിനെ ഒരു കാലത്ത് സെവൻസ് ലോകത്തെ മിന്നും ടീമാക്കിയത് ഈ പോരാളിയാണ്. അദ്ദേഹത്തിന്റെ നായകത്വത്തിൽ രണ്ട് സീസണുകളിൽ 10 ലധികം ട്രോഫികളാണ് ഏച്ചൂർ സ്പോട്ടിംഗ് സ്വന്തമാക്കിയത്. ഫുട്ബോളിനായി ജീവിതം ഉഴിഞ്ഞു വച്ച ഒരാൾ എന്നതാണ് ശരി. കണ്ണൂർ ലീഗിൽ ലക്കിക്ക് വേണ്ടി 12 കൊല്ലമാണ് തുടർച്ചയായി അദ്ദേഹം ബൂട്ട് കെട്ടിയത്.. മികച്ച ഫോമിൽ കളിക്കുന്ന സമയം…
KSEB , ITI BANGLORE, MRC എന്നീ ടീമുകളിൽ നിന്ന് ഓഫർ വന്നു നിൽക്കുന്ന സമയത്താണ് ആ ഒരു ടാക്കിൾ വരുന്നത്.. പന്തുമായി കുതിക്കുന്ന വിനീഷേട്ടനെ തടയാൻ ആ കളിക്കാരന് വേറൊരു മാർഗ്ഗവും ഇല്ലായിരുന്നു.. പിറകിൽ നിന്നും ഒരു ടാക്കിൾ.. ഗോളാവുന്ന ഒരു നിമിഷത്തെ മഞ്ഞ കാർഡ് വാങ്ങി രക്ഷിച്ച ആ കളിക്കാരൻ ഓർത്തു കാണില്ല ആ ടാക്കിൾ തകർത്തത് ഫുട്ബോളിന് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയുടെ ഒരു വലിയ സ്വപ്നത്തെ ആയിരുന്നു എന്ന്…
തുടർന്ന് മുട്ടിന് ഓപറേഷനൊക്കെ കഴിഞ്ഞ് വീണ്ടും കളത്തിലേക്ക് വന്നെങ്കിലും ആ പഴയ വിനീഷേട്ടനെ നമ്മുക്ക് തിരിച്ച് കിട്ടിയില്ല.. ജീവിതത്തിൽ ഫുട്ബോൾ നഷ്ടവും , ദുഃഖവും മാത്രമേ തന്നിട്ടുള്ളൂ എങ്കിലും ഇന്നും ഫുട്ബോളിനായി ആ ജീവിതം പ്രയത്നിക്കുന്നു. റഫറിയായും , സംഘാടകനായും, സെലക്ട്റായുമൊക്ക…
വിനീഷേട്ടാ ഫുട്ബോൾ ജീവിതത്തിൽ നിങ്ങൾ പരാജയപ്പെട്ടിട്ടുണ്ടാവാം പക്ഷേ ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങളാണ് താരം…!!!!
CONTENT SUMMARY: Unsung Hero Vineesh Eachur Social CLUB Special