ലോകകപ്പ് യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന ഘട്ടം വിസ്മയങ്ങൾ നിറഞ്ഞതാണ്. 2022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ 32 ടീമുകൾ മാത്രമേ പങ്കെടുക്കൂ. ഫുട്‌ബോളിന്റെ ഏറ്റവും വലിയ പോരാട്ടത്തിലേക്ക് വരുമ്പോഴുള്ള പ്രത്യേകതകൾ എത്രത്തോളം ഉയർന്നതാണ് എന്നതിന്റെ ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ, ഫുട്‌ബോളിലെ ഏറ്റവും വലിയ ചില താരങ്ങൾ പോലും ലോകകപ്പ് കളിക്കാൻ കഴിഞ്ഞേക്കില്ല എന്ന വസ്തുത നോക്കിക്കാണം.
യൂറോപ്പിൽ നിന്ന് 13 ടീമുകളും ആഫ്രിക്കയിൽ നിന്ന് അഞ്ച് ടീമുകളും ഏഷ്യയിൽ നിന്ന് അഞ്ച് ടീമുകളും (നാല് + ആതിഥേയരായ ഖത്തർ), ദക്ഷിണ അമേരിക്കയിൽ നിന്ന് നാല് ടീമുകളും വടക്കേ അമേരിക്കയിൽ നിന്ന് മൂന്ന് ടീമുകളും ലോകകപ്പിൽ പങ്കെടുക്കും. ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫിലെ വിജയികളായിരിക്കും അവസാന രണ്ട് സ്ഥാനങ്ങൾ നികത്തുക.
ബ്രസീൽ അർജൻറീന ഫ്രാൻസ് തുടങ്ങിയ മുൻനിര രാജ്യങ്ങൾ തങ്ങളുടെ ലോകകപ്പ് സ്പോട്ട് ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ പോർച്ചുഗൽ, ഉറുഗ്വായ് എന്നിവരെ പോലെ നിരവധി ടീമുകൾ ലോകകപ്പ് യോഗ്യതയുടെ പടിക്ക് പുറത്തു നിൽപ്പുണ്ട് അവിടെ നിന്നുള്ള സുപ്രധാന താരങ്ങൾക്ക് ഖത്തർ ലോകകപ്പ് നഷ്ടമാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
കാര്യങ്ങൾ ഇങ്ങനെ നിലനിൽക്കുമ്പോൾ, 2022 ഫിഫ ലോകകപ്പിന് യോഗ്യത നഷ്‌ടപ്പെടുത്തുന്ന തരത്തിൽ അപകടത്തിൽ നിൽക്കുന്ന നിരവധി മുൻനിര ഫുട്ബോൾ രാജ്യങ്ങളുണ്ട്. അത് മൂലം 2022 ഫിഫ ലോകകപ്പ് നഷ്‌ടമായേക്കാവുന്ന അഞ്ച് വലിയ താരങ്ങളെ നോക്കാം.
പോർച്ചുഗൽ താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ് ക്രിസ്ത്യാനോ റൊണാൾഡോ നോർവീജിയൻ താരമായ ഏർലിംഗ് ഹാലാൻഡ് പോളണ്ട് താരമായ റോബർട്ട് ലെവൻഡോവ്സ്കി ഉറുഗ്വായ് താരമായ ലൂയി സുവാരസ് എന്നിവരാണ് ലോകകപ്പ് യോഗ്യതയിടെ ഭീഷണി മുനമ്പിൽ നൽകുന്ന അഞ്ചു സൂപ്പർ താരങ്ങൾ.