in , ,

LOVELOVE

മെസ്സിയുടെ കാര്യത്തിൽ PSG-യും അർജന്റീനയും ഒത്തുതീർപ്പിലെത്തിയെന്ന് റിപ്പോർട്ട്‌…

ബ്രസീലിനെതിരെ ലിയോ മെസ്സി മികച്ച രീതിയിൽ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര ഇടവേള അവസാനിച്ചുകഴിഞ്ഞാൽ ലിയോ മെസ്സി കളിക്കാൻ പൂർണ്ണ യോഗ്യനാകുമെന്ന് PSG ഇപ്പോൾ പ്രതീക്ഷിക്കുന്നുന്നുമുണ്ട്.

Messi in PSG and Argentina

അർജന്റീന നായകനായ ലിയോ മെസ്സിക്ക് പരിക്ക് കാരണം അന്താരാഷ്ട്ര ഇടവേളയ്ക്ക് മുൻപുള്ള അവസാന രണ്ട് PSG മത്സരങ്ങൾ നഷ്ടമായിരുന്നു. എന്നിട്ടും അന്താരാഷ്ട്ര ഇടവേള ആരംഭിച്ചതിന് ശേഷം അദ്ദേഹം ഉടൻ തന്നെ ലയണൽ സ്കലോനി പരിശീലിപ്പിക്കുന്ന അർജന്റീന ടീമിൽ ചേർന്നത് ഏറെ വിമർശനങ്ങൾക്കും മറ്റും വഴിവെച്ചു.

പിഎസ്‌ജി സ്‌പോർടിങ് ഡയറക്ടർ ലിയോനാർഡോ ഈ വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു, എന്നിരുന്നാലും തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന് മുൻഗണന നൽകുമെന്ന് പാരീസ് സെന്റ് ജർമയിൻ ക്ലബ്ബുമായുള്ള കരാർ എഴുതിയപ്പോൾ മെസ്സി വ്യക്തമാക്കിയതാണ്.

Messi in PSG and Argentina

അർജന്റീന പരിശീലകനായ സ്‌കലോനി കഴിഞ്ഞ ദിവസങ്ങളിൽ PSG യുമായി ചർച്ച നടത്തിയെന്നും ലിയോ മെസ്സിയെ കളിപ്പിക്കുന്ന കാര്യത്തിൽ എങ്ങനെ ഉപയോഗിക്കുമെന്നതിൽ അർജന്റീനയും PSG-യും ഒരു ഒത്തുതീർപ്പിൽ എത്തിയതായി റിപ്പോർട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ഉറുഗ്വേയ്‌ക്കെതിരായ അർജന്റീനയുടെ ലോകകപ്പ്‌ യോഗ്യത മത്സരത്തിൽ ലിയോ മെസ്സി ആദ്യ ഇലവനിൽ ഇടം നേടിയിരുന്നില്ല. കഴിഞ്ഞ അഞ്ച് വർഷത്തിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം പകരക്കാരനായിറങ്ങി ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നത്. മത്സരത്തിന്റെ 76-ആം മിനുട്ടിൽ കളത്തിലിറങ്ങിയെങ്കിലും സ്കോർ ബോർഡിൽ ഇടം നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല.

ബ്രസീലിനെതിരെ ലിയോ മെസ്സി മികച്ച രീതിയിൽ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര ഇടവേള അവസാനിച്ചുകഴിഞ്ഞാൽ ലിയോ മെസ്സി കളിക്കാൻ പൂർണ്ണ യോഗ്യനാകുമെന്ന് PSG ഇപ്പോൾ പ്രതീക്ഷിക്കുന്നുന്നുമുണ്ട്.

ലോകഫുട്ബോളിലെ ഈ 5 സൂപ്പർതാരങ്ങൾക്ക് ഖത്തർ ലോകകപ്പ് നഷ്ടമായേക്കും…

ഞങ്ങൾ അതിൽ സന്തുഷ്ടരല്ല, PSG-ക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടണമെന്ന് MNM സൂപ്പർ താരം…