in ,

LOVELOVE AngryAngry LOLLOL OMGOMG CryCry

അവർ മെസ്സിയെ വെറുക്കുന്നതിന്റെ അഞ്ച് കാരണങ്ങൾ ഇവയൊക്കെയാണ്…

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് അർജൻറീന സൂപ്പർ താരം ലയണൽ മെസ്സി എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ലോകമെമ്പാടും ആരാധകരുള്ള ലയണൽ മെസ്സിയെ വെറുക്കുന്നവരും ഒരു കാലത്ത് ഉണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തെ വെറുത്തിരുന്നവർ എല്ലാവരും ഇന്ന് അദ്ദേഹത്തിനെ ആവോളം സ്നേഹിക്കുന്നുണ്ട് എന്നത് മറ്റൊരു സത്യം. എന്നിരുന്നാലും ചിലരൊക്കെ ലയണൽ മെസ്സി വെറുത്തിരുന്നതിൻറെ, അല്ലെങ്കിൽ ഇപ്പോഴും വെറുക്കുന്നത്തിന്റെ കാരണങ്ങൾ നമുക്ക് പരിശോധിക്കാം.

Messi in PSG and Argentina

അർജൻറീനക്ക് വേണ്ടത്ര വിജയങ്ങൾ നേടി കൊടുക്കാതിരുന്നത് സ്വന്തം രാജ്യത്തിനകത്ത് പലപ്പോഴും മെസ്സിക്ക് വെറുപ്പ് സമ്പാദിച്ചത് ആയിരുന്നു. ഇക്കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം അർജൻറീനക്ക് എത്തിക്കുന്നത് ലയണൽ മെസ്സി എന്ന നായകൻറെ പങ്ക് വളരെ നിർണായകമായിരുന്നു. പല മേജർ ടൂർണമെൻറ്കളിലും അർജൻറീനയെ മെസ്സി ഒറ്റയ്ക്ക് തോളിലേറ്റിയത് പലരും മറന്നിരുന്നു. രാജ്യത്തിനുവേണ്ടി തിളങ്ങാത്തവൻ എന്ന ചീത്തപ്പേര് മെസ്സി ഇപ്പോൾ മായ്ച്ചുകളഞ്ഞു എങ്കിലും,ബിമുൻപ് അദ്ദേഹം വരുത്തിയ പിഴവിന്റെ പേരിൽ പലരും അദ്ദേഹത്തിന് ഇപ്പോഴും വിമർശിക്കുന്നുണ്ട്.

ബാഴ്സലോണയോടുള്ള അമിതമായ വിധേയത്വം, ലയണൽ മെസ്സി എന്ന ഇതിഹാസത്തിന്റെ ഉദയത്തിന് പിന്നിൽ ബാഴ്സലോണ എന്ന കാറ്റലോണിയൻ ക്ലബ്ബിന് ഉള്ള പങ്ക് ഒട്ടും ചെറുതല്ല. മെസ്സിയെ ഇന്ന് കാണുന്ന മഹാമേരു ആക്കിമാറ്റിയത് കാറ്റലോണിയൻ ക്ലബ് തന്നെയാണ്. അതുകൊണ്ടു തന്നെ പലപ്പോഴും രാജ്യത്തെക്കാൾ വിധേയത്വം അദ്ദേഹം ആ ക്ലബ്ബിനോട് പുലർത്തിയിട്ടുണ്ട് എന്നാണ് ആരാധകരിൽ പലരുടെയും വിമർശനം.
എന്നാൽ ഇപ്പോൾ ഫ്രഞ്ച് ക്ലബ് ആയ പി എസ് ജിയിൽ എത്തിയശേഷം താൻ രാജ്യത്തിനുവേണ്ടി കളിക്കുന്നതിന് ആണ് കൂടുതൽ പ്രാധാന്യം നൽകുന്നത് എന്ന് ലയണൽ മെസ്സി തുറന്നുപറഞ്ഞിട്ടുണ്ട്.

Lionel Messi for PSG in UCL [Twiter]

ക്രിസ്ത്യാനോ റൊണാൾഡോയുടെ എതിരാളി എന്ന നിലയിൽ കൂടി ലയണൽ മെസ്സി വെറുക്കപ്പെടുന്നുണ്ട്. നിലവിൽ ലോക ഫുട്ബോളിൽ ഏറ്റവും അധികം ആരാധകരുള്ള താരം പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ ആണ്. സോഷ്യൽ മീഡിയയിലെ ഫോളോവേഴ്സിന്റെ എണ്ണം എടുത്തു നോക്കി കഴിഞ്ഞാൽ ഇക്കാര്യത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ അതിവേഗം മുന്നേറുകയാണ്. എല്ലാകാലത്തും കളിക്കളത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് കടുത്ത വെല്ലുവിളിയായതും അദ്ദേഹത്തിനെ പലപ്പോഴും കവച്ച് വെച്ചതും ലയണൽ മെസ്സി മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്ത്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകൻ പലരും ലയണൽ മെസ്സിയെ ഒരു കാര്യവുമില്ലാതെ വെറുക്കുന്നുണ്ട്.

നികുതി സംബന്ധമായ കേസുകൾ മൂലം ലയണൽ മെസ്സി വെറുക്കുന്നവരും കുറവല്ല. കളിക്കളത്തിൽ വളരെ മാന്യനായ ഇമേജ് ആണ് ലയണൽ മെസ്സി എന്ന താരത്തിന് ഉള്ളത് ഇത്രയധികം പണം ഉണ്ടായിട്ടും നികുതിവെട്ടിപ്പ് സംബന്ധമായ കേസുകളിൽ ലയണൽ മെസ്സി പ്രതിയായത് കൂടാതെഒടുവിൽ സ്വന്തം പിതാവിനെ തനിക്ക് പകരം ജയിൽവാസത്തിന് അയച്ചതും പലരും ലയണൽ മെസ്സിയെ വെറുക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഏറ്റവും ഒടുവിലെ കാരണമായി പറയാൻ കഴിയുന്നത് ലയണൽ മെസ്സി മികച്ചവൻ ആയതുകൊണ്ട് തന്നെയാണെന്നതാണ്. എല്ലാകാലത്തും മികച്ചവർക്കുനേരെ വിമർശനങ്ങളും വെറുപ്പും ഉണ്ടായിരിക്കും. തങ്ങളുടെ ആരാധനാ മൂർത്തികൾക്ക് അദ്ദേഹത്തിൻറെ നിലവാരംത്തിന് ഒപ്പം എത്താൻ കഴിയാത്തത് പലരെയും പ്രകോപിപ്പിക്കാറുണ്ട്. മെസ്സി സ്വന്തം കടമകൾ ഭംഗിയായി നിറവേറ്റുമ്പോൾ എതിരാളികളുടെ സ്വപ്നങ്ങളാണ് കരിഞ്ഞു വീഴുന്നത് അതുകൊണ്ട് കൂടി പലരും അദ്ദേഹത്തിനെ വെറുക്കുന്നു.

സെക്സ് മാനിയാക്കിനെപോലെ, ഹർദിക് പാണ്ഡ്യക്കെതിരെ കൂടുതൽ ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ…

യുവ മലയാളി ഫുട്ബോൾ താരത്തിന് സഹായ ഹസ്തവുമായി സഞ്ജു സാംസൺ മുന്നോട്ട്…