in , ,

LOVELOVE

യുവ മലയാളി ഫുട്ബോൾ താരത്തിന് സഹായ ഹസ്തവുമായി സഞ്ജു സാംസൺ മുന്നോട്ട്…

തങ്ങളാൽ കഴിയുന്ന വിധം ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്കുവേണ്ടി പലതും ചെയ്യുവാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ താരങ്ങളിൽ പലരും തയ്യാറാണ്. മലയാളി ക്രിക്കറ്റ് താരം സഞ്ജു വിശ്വനാഥ് സാംസൺ ഇതിൽ നിന്ന് ഒട്ടും വ്യത്യസ്തനല്ല. ഒരു യുവ മലയാളി ഫുട്ബോൾ താരത്തിന്റെ സ്വപ്നങ്ങൾ പൂവണിയിക്കാൻ സഞ്ജു സാംസൺ മുന്നോട്ട് വന്നിരിക്കുകയാണ്.

Sanju Samson come forward to help young footballer

ഇന്ത്യൻ ഫുട്ബോൾ അടുത്തിടയായി പച്ച പിടിച്ചിട്ടുണ്ട് എങ്കിലും കോടികൾ മറിയുന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ ഏഴയലത്ത് പോലും അവർക്ക് ഇതുവരെയും എത്താൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും പല ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ഇന്ത്യൻ ഫുട്ബോളിന്റെ വികസനത്തിനു വേണ്ടി പലതും ചെയ്യുന്നുണ്ട് ഇന്ത്യൻ സൂപ്പർ ലീഗിലെ മിക്ക ടീമുകളുടെയും ഉടമസ്ഥാവകാശത്തിൽ പ്രമുഖ ക്രിക്കറ്റ് താരങ്ങൾക്ക് പങ്കുണ്ട്.

തങ്ങളാൽ കഴിയുന്ന വിധം ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്കുവേണ്ടി പലതും ചെയ്യുവാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ താരങ്ങളിൽ പലരും തയ്യാറാണ്. മലയാളി ക്രിക്കറ്റ് താരം സഞ്ജു വിശ്വനാഥ് സാംസൺ ഇതിൽ നിന്ന് ഒട്ടും വ്യത്യസ്തനല്ല. ഒരു യുവ മലയാളി ഫുട്ബോൾ താരത്തിന്റെ സ്വപ്നങ്ങൾ പൂവണിയിക്കാൻ സഞ്ജു സാംസൺ മുന്നോട്ട് വന്നിരിക്കുകയാണ്.

Sanju Samson come forward to help young footballer

ആലപ്പുഴക്കാരനായ ആദർശ് പിആർ എന്ന യുവ മലയാളി ഫുട്‌ബോൾ താരം ഒരു സ്പാനിഷ് ക്ലബ്ബിനൊപ്പം മൂന്നാഴ്ചത്തെ പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം നേടിയപ്പോൾ ഏവരും സന്തോഷിച്ചു. സ്പാനിഷ് ലീഗ് സമ്പ്രദായത്തിലെ അഞ്ചാം നിര ക്ലബ്ബായ ക്ലബ് ഡിപോർട്ടീവോയ്‌ക്കൊപ്പം പരിശീലന പരിപാടിക്കായി 21 കാരനായ ഫോർവേഡ് ലാ വിർജൻ ഡെൽ കാമിനോ പട്ടണത്തിലേക്ക് പോകാൻ സാമ്പത്തികമായി ഞെരുക്കത്തിലായിരുന്നു.

പിതാവ് പ്രകാശ് പുതുപ്പള്ളിലിന്റെ സ്വപ്ന സാക്ഷാത്കാരമാണ് ഈ നേട്ടം. മാവേലിക്കരയ്ക്കടുത്തുള്ള മാന്നാറിലെ കുട്ടംപേരൂർ സ്വദേശിയായ അദ്ദേഹം തന്റെ മകനെ പ്രൊഫഷണൽ ഫുട്‌ബോൾ താരമാക്കാൻ ടെമ്പോ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയിൽ, തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചു. എന്നാൽ പോലും സ്പാനിഷ് ക്ലബ്ബിന്റെ ക്ഷണം സ്വീകരിക്കാനുള്ള സാമ്പത്തികശേഷി ആ കുടുംബത്തിന് ഇല്ല.

അവിടെയാണ് രക്ഷക വേഷത്തിൽ സഞ്ജു സാംസൺ അവതരിച്ചത്. താരത്തിന് സ്പെയിനിലേക്ക് ഉള്ള വിമാന യാത്രാ ചെലവ് മുഴുവൻ സഞ്ജു സാംസൺ എന്ന മലയാളി ക്രിക്കറ്റ് താരം വഹിക്കുകയാണ്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ അദ്ദേഹത്തിൻറെ കുടുംബത്തിന് ഇത് വളരെ വലിയ ഒരു അനുഗ്രഹമാണ്. സഞ്ജുവിന്റെ ഈ പ്രവർത്തി രാജ്യവ്യാപകമായി അദ്ദേഹത്തിന് അഭിനന്ദനങ്ങൾ നേടി കൊടുത്തു കൊണ്ടിരിക്കുകയാണ്.

അവർ മെസ്സിയെ വെറുക്കുന്നതിന്റെ അഞ്ച് കാരണങ്ങൾ ഇവയൊക്കെയാണ്…

ഗോൾ ആഘോഷത്തിന്റെ പേരിൽ മിഗ്വയറിന് രൂക്ഷവിമർശനവുമായി പ്രീമിയർ ലീഗ് ലെജൻഡ്