in

LOVELOVE LOLLOL OMGOMG

ഗോൾ ആഘോഷത്തിന്റെ പേരിൽ മിഗ്വയറിന് രൂക്ഷവിമർശനവുമായി പ്രീമിയർ ലീഗ് ലെജൻഡ്

ഇംഗ്ലണ്ടിനായി ആദ്യ ഗോൾ നേടിയ ശേഷം തൻറെ ഇരുകൈകളും ചെവിയോടു ചേർത്തു വച്ച് തനിക്ക് നേരെയുള്ള വിമർശനങ്ങൾ താൻ അവസാനിപ്പിച്ചു എന്ന് അർത്ഥം വരുന്ന വിധത്തിൽ ആണ് അദ്ദേഹം ഗോൾ നേട്ടം ആഘോഷിച്ചത്.

Maguire

ഖത്തർ ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരത്തിൽ അൽബേനിയയെ എതിരില്ലാത്ത അഞ്ചു കോളുകൾക്ക് ഇംഗ്ലണ്ട് തകർത്ത്
മത്സരത്തിൽ അവർക്കുവേണ്ടി ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ച ശേഷം മഞ്ചസ്റ്റർ യുണൈറ്റഡ് നായകൻ ഹാരി മിഗ്വയർ നടത്തിയ ഗോൾ ആഘോഷത്തിന്റെ പേര് അദ്ദേഹത്തിന് നേരെ രൂക്ഷവിമർശനം.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഇതിഹാസമായ റോയി കീൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നായകന് എതിരെ രൂക്ഷവിമർശനവുമായി മുന്നോട്ടുവന്നത്. ഇംഗ്ലണ്ടിനായി ആദ്യ ഗോൾ നേടിയ ശേഷം തൻറെ ഇരുകൈകളും ചെവിയോടു ചേർത്തു വച്ച് തനിക്ക് നേരെയുള്ള വിമർശനങ്ങൾ താൻ അവസാനിപ്പിച്ചു എന്ന് അർത്ഥം വരുന്ന വിധത്തിൽ ആണ് അദ്ദേഹം ഗോൾ നേട്ടം ആഘോഷിച്ചത്.

Maguire

എന്നാൽ ഇത്തരത്തിൽ ഒരു ഗോൾ ആഘോഷം നടത്തുവാൻ യാതൊരു അർഹതയും മഞ്ചസ്റ്റർ യുണൈറ്റഡ് നായകന് ഇല്ല എന്നാണ് റോയ് പറയുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിക്ക് വേണ്ടി യാതൊന്നും തന്നെ നായകന് ചെയ്യുവാൻ കഴിയുന്നില്ല. വളരെ മോശം പ്രകടനമാണ് അവിടെ അദ്ദേഹം പ്രതിരോധനിര താരം എന്ന നിലയിൽ ചെയ്യുന്നത്.

അയാളുടെ സാന്നിധ്യം ടീമിൻറെ പ്രതിരോധ മതിലിന്റെ വിള്ളൽ വലുതാക്കുക യാണ് ചെയ്യുന്നത് എന്നാണ് റോയ് പറയുന്നത്. താൻ അലങ്കരിക്കുന്ന നായകപദവി യോട് ഒരുതരത്തിലും നീതിപുലർത്താൻ കഴിയാത്ത ഒരു താരം ദുർബലരായ എതിരാളികൾക്ക് എതിരെ നേടിയ ഒരു ഗോളിന്റെ ബലത്തിൽ തനിക്കെതിരായ വിമർശനങ്ങൾ അടങ്ങുന്ന കരുതുന്നത് മൂഢത്വം ആണെന്ന് റോയി പറയുന്നു.

അദ്ദേഹം നേടിയ ആ ഒരു ഗോൾ കൊണ്ട് ഇത്തരത്തിൽ ഒരു ആഘോഷം നടത്തുവാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നായകൻ യോഗ്യൻ ആവുകയില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് നേരെ ഉയർന്ന വിമർശനങ്ങൾക്ക് ഒരു തരി പോലും കുറവുണ്ടാവുകയില്ല എന്ന് റോയ് ഇതിനോടൊപ്പം കൂട്ടിച്ചേർത്തു

യുവ മലയാളി ഫുട്ബോൾ താരത്തിന് സഹായ ഹസ്തവുമായി സഞ്ജു സാംസൺ മുന്നോട്ട്…

ബ്ലാസ്റ്റേഴ്സ് ആരാധകർ ഇത് പ്രത്യേകം ശ്രദ്ധിക്കണം സ്പോർട്ടിങ് ഡയറക്ടർ പറയുന്നു…