in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾ അദ്ദേഹത്തിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുകയായിരുന്നു – കരോലിസ് സ്കിന്സിസ്

2023 വരെയാണ് ബ്ലാസ്റ്റേഴ്‌സിൽ താരത്തിന്റെ കരാർ. ഓസ്ട്രേലിയ കാരനായ അപോസ്തോലോസ് ജിയാനോയുടെ മെഡിക്കൽ കൂടി പൂർത്തിയാകാനുണ്ട്.സെന്റർ ഫോർവേഡാണ് താരത്തിന്റെ പൊസിഷൻ.

കരോലിസ് സ്കിന്സിസ്, ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട എസ് ഡി. 2020 ലാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സ്പോർട്ടിങ് ഡയറക്ടറായി അദ്ദേഹത്തെ നിയമിതനാക്കിയത്.അദ്ദേഹം സ്ഥാനമേറ്റതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് മികവിലേക്ക് തന്നെയാണ് ഉയരുന്നത്.

ട്രാൻസ്ഫറുകളിൽ എന്നും രഹസ്യ സ്വാഭവം അദ്ദേഹം പുലർത്തിയിരുന്നു. ഇന്ന് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ വിദേശ താരത്തെ കഴിഞ്ഞ രണ്ട് വർഷമായി ബ്ലാസ്റ്റേഴ്‌സ് സ്കൗട്ട് ചെയ്യുകയായിരുന്നു . എന്നാൽ ഈ ഒരു താരത്തെ പറ്റി ഒരു റൂമർ പോലും ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു വസ്തുതയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിന്സിസ് തങ്ങളുടെ പുതിയ താരത്തെ പറ്റി പറഞ്ഞ വാക്കുകൾ നമുക്ക് ഒന്ന് പരിശോധിക്കാം. ബ്ലാസ്റ്റേഴ്‌സിന് ഔദ്യോഗികമായി കൊടുത്ത അഭിമുഖത്തിൽ തന്നെയാണ് അദ്ദേഹം തന്റെ മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

അപ്പോസ്തോലോസ് ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. നമ്മുടെ കളിയുടെ ശൈലിക്ക് യോജിച്ച കഠിനാധ്വാനിയായ ആക്രമണകാരിയാണ് അദ്ദേഹം. ടീമിന് വേണ്ടി കളിക്കുന്ന കളിക്കാരനായതിനാൽ എനിക്ക് അവനെ ഇഷ്ടമാണ്.

2023 വരെയാണ് ബ്ലാസ്റ്റേഴ്‌സിൽ താരത്തിന്റെ കരാർ. ഓസ്ട്രേലിയ കാരനായ അപോസ്തോലോസ് ജിയാനോയുടെ മെഡിക്കൽ കൂടി പൂർത്തിയാകാനുണ്ട്.സെന്റർ ഫോർവേഡാണ് താരത്തിന്റെ പൊസിഷൻ.

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശസൈനിങ് താരത്തിന്റെ വാക്കുകൾ..

അൽവരോയുടെ പകരക്കാരൻ ഉടനെത്തും, ഔദ്യോഗിക പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടായേക്കാം എന്ന് വിലയിരുത്തുലകൾ ..