in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക വേഷത്തിലേക്ക്…

2017 ജൂലൈ മുതൽ 2018 ജനുവരി വരെ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിൽ അദ്ദേഹത്തിന്റെ പ്രകടനം നിരാശജനകമായിരുന്നു. പാതി വഴിയിൽ പരിശീലക ചുമതല ഉപേക്ഷിച്ചു ടീമിനെ വിട്ടു പോയതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് ടീ0 കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാൻ നിരവധി മികച്ച പരിശീലന വിദഗ്ധർ വന്നു പോയിട്ടുണ്ട്. ഇതിൽ തന്നെ ഏറ്റവും മികച്ച ആൾ ഇംഗ്ലീഷ് ഫുട്ബോൾ ശൈലി ഇന്ത്യൻ മണ്ണിൽ നട്ടുനനച്ചു പിടിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹ പരിശീലകൻ റെനേ മ്യൂലൻസ്റ്റീൻ തന്നെയാണ്.

ഫുട്ബോൾ ചരിത്രത്തിലെ പരിശീലകരിൽ ഏറ്റവും മഹാൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സർ അലക്സ്‌ ഫെർഗുസൺ എന്ന വന്മരത്തിന് കീഴിൽ 2006 മുതൽ 2013 വരെ ഓൾഡ് ട്രാഫോഡിൽ എതിരാളികളെ കടിച്ചുകീറുന്ന ചുവന്ന ചെകുത്താന്മാരുടെ സഹ പരിശീലകനായിരുന്നു അദ്ദേഹം.

2017 ജൂലൈ മുതൽ 2018 ജനുവരി വരെ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിൽ അദ്ദേഹത്തിന്റെ പ്രകടനം നിരാശജനകമായിരുന്നു. പാതി വഴിയിൽ പരിശീലക ചുമതല ഉപേക്ഷിച്ചു ടീമിനെ വിട്ടു പോയതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിനെ ആകെ ഏഴു മത്സരങ്ങളിൽ മാത്രം അദ്ദേഹം പരിശീലിപ്പിച്ചിട്ടുള്ളത്. അതിൽ ആകെ ഒരു വിജയം മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. മാഞ്ചേസ്റ്റർ യുണൈറ്റഡ് എറിക് ടെൻ ഹാഗിനെ അടുത്ത യുണൈറ്റഡ് പരിശീലകനായി നിയമിച്ചാൽ റെനെ മ്യുലൻസ്റ്റീൻ സഹ പരിശീലകനാകും.

പുറപ്പെടുന്ന ഏറ്റവും വിശ്വസനീയമായ വാർത്താ സ്രോതസ്സുകളിൽ നിന്നും കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് മാഞ്ചേസ്റ്റർ യുണൈറ്റഡ് എറിക് ടെൻ ഹാഗിനെ തന്നെ അടുത്ത യുണൈറ്റഡ് പരിശീലകനായി നിയമിക്കും. അപ്പോൾ റെനെ മ്യുലൻസ്റ്റീൻ സഹ പരിശീലകനാകുക.

സഞ്ജുവിന് വീണ്ടും തിരിച്ചടി, നിർണായകമായ സൂപ്പർ താരം പരിക്കേറ്റ് പുറത്തായി

ISL റിസർവ് ടീമുകൾ ഇംഗ്ലണ്ടിൽ പ്രീമിയർ ലീഗ് ക്ലബ്ബ്കൾക്ക് ഒപ്പം യങ് റിസർവ് ടീം ലീഗ് കളിക്കും, ബ്ലാസ്റ്റേഴ്സ് പങ്കെടുക്കുന്നത് ഉറപ്പിച്ചിട്ടുണ്ട്‌…