in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ISL റിസർവ് ടീമുകൾ ഇംഗ്ലണ്ടിൽ പ്രീമിയർ ലീഗ് ക്ലബ്ബ്കൾക്ക് ഒപ്പം യങ് റിസർവ് ടീം ലീഗ് കളിക്കും, ബ്ലാസ്റ്റേഴ്സ് പങ്കെടുക്കുന്നത് ഉറപ്പിച്ചിട്ടുണ്ട്‌…

ഏഴ് ഐ എസ് എൽ ടീമുകളുടെ റിസേർവ്സ് ടീമുകൾ ഡെവലപ്മെന്റ് ലീഗിൽ പങ്കെടുക്കും. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമും പങ്കെടുക്കുന്നത് ഉറപ്പിച്ചിട്ടുണ്ട്‌. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ്, ഓഡീഷ എന്നീ ക്ലബുകൾ പങ്കെടുക്കില്ല.

Kerala Blasters reserve team in KPL

ഇന്ത്യൻ സൂപ്പർ ലീഗ് വന്നതിനുശേഷം ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ വാതായനങ്ങൾ തുറന്ന് പുറത്തേക്ക് കത്തി പടരുകയാണ്. അതിൻറെ തെളിവുകളാണ് ഇപ്പോൾ ലഭിക്കുന്ന അംഗീകാരങ്ങളും വെച്ചുനീട്ടുന്ന അവസരങ്ങളും. ഐ എസ് എൽ റിസേർവ്സ് ടീമുകൾ കളിക്കുന്ന ഡെവലപ്മെന്റ് ലീഗിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് ഇംഗ്ലണ്ടിൽ ചെന്ന് ഒരു ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

Kerala Blasters reserve team in KPL

ബ്രിട്ടണിൽ നടക്കുന്ന നെക്സ്റ്റ് ജെനറേഷൻ കപ്പിന്റെ ഭാഗമാകാൻ ആകും രണ്ട് ഐ എസ് എൽ റിസേർവ്സ് ടീമുകൾക്ക് അവസരം ലഭിക്കുക‌. ഐ എസ് എല്ലും പ്രീമിയർ ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാകും ഈ ടൂർണമെന്റ് നടക്കുക. 2020ൽ മുംബൈയിൽ വെച്ച് നെക്സ്റ്റ് ജെൻ കപ്പ് നടന്നിരുന്നു. പ്രീമിയർ ലീഗ് ക്ലബുകളുടെ റിസേർവ്സ് ടീമുകൾ ആകും ഈ ടൂർണമെന്റിൽ പങ്കെടുക്കുക.

ഏഴ് ഐ ലീഗ് ക്ലബുകളും ഒപ്പം റിലയൻസ് യങ് ചാമ്പ്യൻസുമാണ് ഡെവലപ്മെന്റ് ലീഗിൽ പങ്കെടുക്കുന്നത്. ഏപ്രിൽ 15 മുതൽ ഗോവയിൽ ആരംഭിക്കുന്ന ടൂർണമെന്റ് മെയ് 12 വരെ നീണ്ടു നിൽക്കും. സൗത്ത് ഗോവയിൽ രണ്ട് വേദികളിൽ ആകും മത്സരം നടക്കുന്നത്.

ഏഴ് ഐ എസ് എൽ ടീമുകളുടെ റിസേർവ്സ് ടീമുകൾ ഡെവലപ്മെന്റ് ലീഗിൽ പങ്കെടുക്കും. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമും പങ്കെടുക്കുന്നത് ഉറപ്പിച്ചിട്ടുണ്ട്‌. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ്, ഓഡീഷ എന്നീ ക്ലബുകൾ പങ്കെടുക്കില്ല.

മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക വേഷത്തിലേക്ക്…

വാർണറിന്റെ തിരിച്ചു വരവിന് ലക്ക്നൗവിന്റെ മറുപടി ഈ ഇന്ത്യൻ താരമാണ്..