മലയാളത്തിൽ കോവിഡ് ജാഗ്രതാ സന്ദേശവുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട പരിശീലകൻ ഡേവിഡ് ജെയിംസ്. മലയാളത്തിൽ മാത്രം അല്ല ഹിന്ദിയിലും ഡേവിഡ് ജെയിംസ് സന്ദേശം പറഞ്ഞു.
“കോവിഡ് പ്രതിസന്ധിയിൽ ബുദ്ദിമുട്ടുന്ന എന്റെ ഇന്ത്യയിലെ പ്രിയപ്പെട്ടവർക്ക് ഇതാ എന്റെ സന്ദേശം” എന്നു പറഞ്ഞാണ് ഡേവിഡ് ജെയിംസ് തുടങ്ങിയത്.
സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാനും മാസ്‌ക് ധരിക്കാനും ജാഗ്രതയോടെ സുരക്ഷിതമായിരിക്കുവാനുമാണ് ഡേവിഡ് ജെയിംസ് ആഹ്വാനം ചെയ്തത്. മൂന്ന് സീസണുകളിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന വ്യക്തിയാണ് ഡേവിഡ്. ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നായകനും ഒപ്പം പരിശീലകനും അദ്ദേഹം ആയിരുന്നു.
പിന്നീട് ടീം വിട്ട അദ്ദേഹം നാലാം സീസണിന്റെ പകുതിക്ക് വച്ചു ജോയിൻ ചെയ്‌ത ശേഷം അഞ്ചാം സീസണിൽ പകുതിക്ക് വച്ചു ടീം വിട്ടു പോവുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ആരാധകർ അദ്ദേഹത്തിന് ചാർത്തി കൊടുത്ത വിളിപ്പേര് കിങ് ഡി ജെ എന്നായിരുന്നു.