ചെറിയ സ്കോറിൽ ഒതുങ്ങിയ ഈ സീസണിലെ മറ്റൊരു മത്സരം കൂടി ഇന്ന് പിറന്നു. കൊൽക്കത്തക്ക് എതിരെ ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് സ്‌കോർ 9 വിക്കറ്റ് നഷ്ടത്തിൽ 123 ൽ ഒതുങ്ങി.
31 റൺസ് എടുത്ത മായങ്ക അഗർവാൾ ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. അവസാന നിമിഷം തകർത്തടിച്ചു 18 പന്തിൽ നിന്നും 30 റൺസ് നേടിയ ക്രിസ് ജോർദാൻ ആണ് രണ്ടാം സ്ഥാനത്ത്. ജോർദാന്റെ കാടനടി ആയിരുന്നു പഞ്ചാബിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
കൊൽക്കൊത്തക്കായി പ്രസിദ്ധ കൃഷ്ണ മൂന്നും കുമ്മിൻസും നരൈനും രണ്ടു വീതവും ശിവം മാവിയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. രാഹുലും പൂരനും 19 റൺസ് വീതം പഞ്ചാബിന് വേണ്ടി നേടിയപ്പോൾ ഷാരൂഖ് ഖാൻ 13 റൺസ് നേടി. മറ്റാരും പഞ്ചാബിനായി രണ്ടക്കം കടന്നില്ല.
മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയും പതറി തന്നെ ആണ് തുടങ്ങിയത്. ആദ്യ ഓവറിൽ തന്നെ നിതീഷ് റാണയുടെ വിക്കറ്റ് ഹെൻട്രിക്കസ് നേടി തൊട്ടു പിന്നാലെ മുഹമ്മദ് ഷമി ശുഭമാൻ ഗില്ലിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നാലെ വന്ന സുനിൽ നരൈനും അതി വേഗം സ്മാപൂജ്യനായി മടങ്ങിയെങ്കിലും രാഹുൽ ത്രിപാഠിയും ഓയിൻ മോർഗനും ചേർന്ന് സ്‌കോർ ബോർഡ് മെല്ലെ ചലിപ്പിച്ചു.
പക്ഷേ ത്രിപാഠി 42 റൺസ് എത്തിയപ്പോഴേക്കും അപ്രതീക്ഷിതമായി ഹൂഡ ത്രിപാഠിയെ ഷാരൂഖിന്റെ കൈകളിൽ എത്തിച്ചു. പിന്നാലെ വന്ന റസൽ 10 റൺസ് നേടി മടങ്ങി, അതിന് ശേഷം ദിനേഷ് കാർത്തിക് മോർഗനു കൂട്ടായി എത്തി. വിജയം വരെ അവർ ഒരുമിച്ച് ബാറ്റ് വീശി, 47 റൺസ് എടുത്ത മോർഗൻ ടോപ്പ് സ്കോറർ ആയി 10 റൺസ് എടുത്തു കാർത്തിക്കും പുറത്താകാതെ നിന്നു.
English Summary: Kolkata Knight Riders beat Punjab Kings by 5 wickets