ചരിത്രം കുറിച്ചു കൊണ്ട് ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ് ലീഗിൽ ഇന്ത്യൻ ക്ലബ്ബ് FC ഗോവക്ക് ചരിത്ര വിജയം എന്ന തലക്കെട്ടുകൾ പോലും മീഡിയ തയ്യറാക്കി വച്ചു കാണും, ഗോവയുടെ ആരാധകരിൽ പലരും ആഹ്ലാദ പ്രകടനങ്ങൾ തുടങ്ങിയും കാണും.
അപ്പോഴാണ്ഇ ന്ത്യൻ ഫുട്ബോൾ പ്രേമികൾ 89 മിനിറ്റും ആഘോഷിച്ച പ്രതിക്ഷയുടെ മുനമ്പിലേക്ക് കളിയുടെ അവസാന മിനിറ്റിൽ അൽ-റയാൻ ഗോവൻ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ പടർത്തിയത്.
AFC ചാമ്പ്യൻസ് ലീഗിൽ ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേടി കൊമ്പു കുലുക്കി ഗോവൻ ഗ്വാർ തങ്ങൾ ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ് ലീഗിൽ വെറുതെ എത്തി നോക്കിയിട്ട് കൊമ്പു താഴ്ത്തി പോകാൻ വന്നവരല്ലെന്നു വിളംബരം ചെയ്തു. കഴിഞ്ഞ രണ്ടു മാച്ചുകളിലും ജയം അന്യം നിന്നപ്പോൾ പലതും തീരുമാനിച്ചുറപ്പിച്ചു തന്നെ ആയിരുന്നു യുവാൻ ഫെറാൻഡോയും ശിഷ്യന്മാരും.
കളി തുടങ്ങി മൂന്ന് മിനിട്ട് സമയം ആയപ്പോൾ തന്നെ ഗോവ ഗോൾ നേടി. ഗ്ലെൻ മാർട്ടിനെസ് നീട്ടി നൽകിയ പന്ത് വലയിലാക്കി ജോർജ് ഓർട്ടിസ് അൽ-റയാൻ എഫ് സി ക്ക് എതിരെ ഗോവക്ക് സ്വപ്ന തുല്യമായ തുടക്കം നൽകി. അൽ-റയാൻ താരങ്ങൾ ഗോവയുടെ ലീഡ് തകർക്കാൻ പല കുറി നോക്കിയിട്ടും ഒന്നും നടന്നില്ല, ആദ്യ പകുതി ഗോവൻ ലീഡ് ഭദ്രമായി ഇരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അൽ-റയാന്റെ ഒരുറച്ച ഗോൾ ശ്രമം ഗോവൻ കീപ്പർ ധീരജ് സിങ് സേവ് ചെയ്തു. രണ്ടാം പകുതിയിൽ തുടരെ തുടരെ അവസരങ്ങൾ സൃഷ്ടിച്ചിട്ടും ഗോളിന് അടുത്തു വരെ എത്തി എല്ലാം പറയപ്പെട്ടു.
കളി അവസാനിക്കാറായപ്പോൾ അൽ റയാൻ താരങ്ങൾ ഓൾ ഔട്ട് അറ്റാക്കിലേക്ക് തിരിഞ്ഞു. അതിന്റെ ഫലം കളിയുടെ അവസാന മിനിറ്റിൽ അവർക്ക് കിട്ടി, ജയം ഉറപ്പിച്ചു നിന്ന ഗോവയെ അവസാന നിമിഷം അവർ സമനിലയിൽ പൂട്ടി. 89 ആം മിനിറ്റിൽ അൽ- റയാൻ താരം ഫെറിഡൂണിന്റെ ഗോളിൽ ആണ് ഗോവൻ പ്രതീക്ഷകൾ അസ്തമിച്ചു വീണത്.
English Summary: FC Goa Settle for Heartbreaking Draw vs Al Rayyan in AFC Champions League.