in

ഇബ്രാഹിമോവിച്ചിന്റെ വാതുവയ്പ്പ് ബന്ധങ്ങൾ അന്വേഷിക്കാൻ യുവേഫ

English Summary: UEFA investigates Zlatan Ibrahimovic's alleged ties to the betting company.
വാതുവെപ്പ് കമ്പനിയുമായുള്ള സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ ബന്ധത്തെക്കുറിച്ച് യുവേഫ അന്വേഷിക്കുന്നു. (Twitter)

ഫുട്ബോൾ ലോകത്തിനെ ഞെട്ടിച്ചു കൊണ്ടാണ്‌ സ്വീഡിഷ് സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് വാതുവെപ്പ് ഏജൻസികളുമായി ഉള്ള ബന്ധം അന്വേഷിക്കാൻ യുവേഫ തീരുമാനം എടുത്തത്.

സ്പോർട്സ് വാതുവയ്പ്പ് കമ്പനിയിൽ പങ്കുണ്ടെന്ന ആരോപണത്തിൽ ഫിഫയിൽ നിന്ന് മൂന്ന് വർഷത്തെക്ക് സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് മേൽ വിലക്ക് ഏർപ്പെടുത്താൻ ഉള്ള സാധ്യതയിലേക്ക് ഉറ്റുനോക്കുകയാണ് .

സ്വീഡിഷ് പത്രം അഫ്തെൻബ്ലദെത് ബിൽദിന്റെ റിപ്പോർട്ട് പ്രകാരം എസി മിലാൻ സ്ട്രൈക്കർ ഇബ്രാഹിമോവിക് മാൾട്ടീസ് ബേസ് ചെയ്ത ചൂതാട്ട വെബ്സൈറ്റ് ആയ ബെഥര്ദ് (രഹസ്യ)സഹ-ഉടമ ആണ്. യുവേഫ ഇപ്പോൾ ഈ കാര്യത്തിൽ മുഴുവൻ സമയ അന്വേഷണം പ്രഖ്യാപിച്ചു.

യുവേഫ ഡിസിപ്ലിനറി റെഗുലേഷനുകളുടെ ആർട്ടിക്കിൾ 31 (4) അനുസരിച്ച്, യുഇഎഫ്എ അച്ചടക്കനിയമങ്ങളുടെ ലംഘനത്തെക്കുറിച്ച് അച്ചടക്ക അന്വേഷണം നടത്താൻ യുവേഫ എത്തിക്സ് ആൻഡ് ഡിസിപ്ലിനറി ഇൻസ്പെക്ടറെ നിയമിച്ചു. സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഒരു വാതുവയ്പ്പ് കമ്പനിയിൽ ഉടമത്വം ഉണ്ടെങ്കിൽ അത്, യുവേഫയുടെ കണ്ണിൽ വലിയ തെറ്റാണ്.

വാതുവയ്പ്പ്, ചൂതാട്ടം, ലോട്ടറികൾ അല്ലെങ്കിൽ സമാനമായ ഇവന്റുകൾ അല്ലെങ്കിൽ ഇടപാടുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന, ബ്രോക്കർ, അല്ലെങ്കിൽ അവ നടത്തുന്ന സ്ഥാപനങ്ങൾ, കമ്പനികൾ, ഓർഗനൈസേഷനുകൾ മുതലായവയിൽ നേരിട്ടോ അല്ലാതെയോ (മൂന്നാം കക്ഷികളിലൂടെയോ അല്ലെങ്കിൽ സംയോജിപ്പിച്ച്) ബന്ധം പുലർത്തുന്നത് നിയമ വിരുദ്ധമാണ്

ഈ സീസണിൽ എല്ലാ മത്സരങ്ങളിലമായി 17 ഗോളുകളുള്ള സ്വീഡിഷ് താരം, അഞ്ച് വർഷം മുമ്പ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം അടുത്തിടെ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ദേശീയ ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ടതാണ്.

English Summary: UEFA investigates Zlatan Ibrahimovic’s alleged ties to the betting company.

Brandon Fernandes in action against Al Rayyan on Monday

വിജയത്തിന്റെ ആലസ്യത്തിൽ നിന്ന ഗോവയെ അവസാന നിമിഷം വീഴ്ത്തി അൽ-റയാൻ

ഫ്രീ ഫയർ. (Twitter)

ഫ്രീ ഫയർ ഡയമണ്ടുകൾ വാങ്ങുന്നതിനുള്ള മികച്ച മൂന്ന് ടോപ്പ്-അപ്പ് വെബ്‌സൈറ്റുകൾ