in ,

LOVELOVE

ചെന്നൈയിൻ എഫ് സി യെ കളി പഠിപ്പിക്കാൻ മുൻ ന്യൂ കാസിൽ യുണൈറ്റഡ് പരിശീലകനെത്തുന്നു..

ചെന്നൈയിൻ എഫ് സി യെ കളി പഠിപ്പിക്കാൻ മുൻ ന്യൂ കാസിൽ യുണൈറ്റഡ് പരിശീലകനെത്തുന്നു. പ്രമുഖ ഫുട്ബോൾ പേജായ 90nd സ്റ്റോപ്പജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ വാർത്ത പുറത്ത് വിട്ടത്.

നിലവിലെ സ്കോട്ട്ലാൻഡ് ദേശീയ ടീമിന്റെ സഹ പരിശീലകനായ ജോൺ വില്യം കാർവറിനെ ചെന്നൈയിൻ എഫ് സി തങ്ങളുടെ അടുത്ത പരിശീലകനായി നിയമിക്കുമെന്ന് ഏറെകുറെ ഉറപ്പാണ്.യൂറോപ്യൻ ഫുട്ബോളിൽ മികച്ച അനുഭവ സമ്പത്തുള്ള പരിശീലകൻ കൂടിയാണ് അദ്ദേഹം.ന്യൂ കാസിൽ യുണൈറ്റഡ്,ലീഡ്‌സ് യുണൈറ്റഡ്,വെസ്റ്റ് ബ്രോം എന്നീ ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

ബോസിഡർ ബാൻഡോവിക്കായിരുന്നു ചെന്നൈയിൻ എഫ് സി യുടെ അവസാനത്തെ പരിശീലകൻ. പക്ഷെ മോശം പ്രകടനം മൂലം ചെന്നൈയിൻ അദ്ദേഹത്തെ കഴിഞ്ഞ സീസൺ ഇടയിൽ പുറത്താക്കിയിരുന്നു.കഴിഞ്ഞ വർഷം സീസണിൽ എട്ടാം സ്ഥാനത്താണ് ക്ലബ്‌ അവസാനിപ്പിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച ക്ലബ്ബുകളിൽ ഒന്നാണ് ചെന്നൈയിൻ എഫ് സി. രണ്ട് ഐ എസ് എൽ കിരീടങ്ങൾ അവർ നേടിയിട്ടുണ്ട്. പക്ഷെ ക്ലബ്‌ മോശം അവസ്ഥയിലാണ്.ക്ലബ്ബിന്റെ നഷ്ടപ്രതാപം തിരകെ കൊണ്ട് വരാൻ പുതിയ പരിശീലകൻ സാധിക്കട്ടെ.

ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്ത; സൂപ്പർ താരം അടുത്ത സീസണിലും തുടരും

മറ്റൊരു മലയാളി താരത്തിന് വേണ്ടി ചെന്നൈയിൻ എഫ് സി രംഗത്ത്…