in

ആ കണ്ണീരിന് പ്രതികാരം ചെയ്യുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം…

Pakistan Team

ആ കണ്ണീരിന് പ്രതികാരം ചെയ്യുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം, പരിഹസിക്കാതെ അംഗീകരിക്കുവാൻ പഠിക്കണം അവരുടെ ആ മികവിനെ. “ഇൻസൾട്ടാണ് മുരളീ ലോകത്തിലെ
ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്” ഇത് ഇന്നത്തെ പാകിസ്ഥാൻ ടീമിൻറെ പിടിച്ചു കിട്ടുവാൻ കഴിയാത്ത കുതിപ്പിന്റെ ഇന്ധനമാണ്. കാരണം സമീപകാല ക്രിക്കറ്റിൽ അവർ അത്രയേറെ അവഗണനകൾ സഹിച്ചിട്ടുണ്ട്

ടോസിന് തൊട്ടുമുൻപ് പരമ്പരതന്നെ ഉപേക്ഷിച്ച് പാകിസ്ഥാനിൽനിന്നും ന്യൂസിലാന്റ് കടന്നുകളഞ്ഞത് ഇക്കഴിഞ്ഞമാസമായിരുന്നു, ലോകത്തിന് മുഴുവൻ മുന്നിൽ അന്ന് പാകിസ്ഥാൻ ക്രിക്കറ്റ് അപഹാസ്യരായി മാറി, അത് അവിടംകൊണ്ടും അവസാനിക്കുന്നില്ല.

Pakistan Team

പരമ്പരക്ക്‌ തയ്യാറായിനിന്ന ഇംഗ്ലണ്ടും ഇക്കാരണത്താൽ പിന്മാറി,
അന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ പറഞ്ഞത് ഇങ്ങനെയാണ്,

ഐസിസി വേൾഡ് കപ്പിൽ അവരെ തോൽപ്പിച്ചുകൊണ്ടായിരിക്കണം നിങ്ങള് പകരം വീട്ടേണ്ടത് ,നന്നായി കളിച്ച് കപ്പ് സ്വന്തമാക്കിയാൽ ചാമ്പ്യന്മാരോടൊപ്പം കളിക്കാൻ മറ്റുരാജ്യക്കാർ ക്യു നിൽക്കും, ആ വാക്കുകൾ പകർന്ന തീയുടെ ഇന്ധനത്തിൽ ആണ് അവർ എതിരാളികളെ ദഹിപ്പിക്കുന്നത്…

മത്സരത്തിന്റെ ടോസിനു തൊട്ടുമുൻപ് പരമ്പരയിൽനിന്നും പിന്മാറി ഇന്സെൾട്ട് ചെയ്ത ന്യൂസീലാന്റിനെ ബാബറും സംഘവും തോൽപ്പിച്ചത് ഒരു മധുര പ്രതികാരമായി ക്രിക്കറ്റ്‌ലോകം ചർച്ചചെയ്യുന്നു,

മെസ്സിയെ പറ്റി ഹൃദയം തുറന്നു, റൊണാൾഡീഞ്ഞോ പറയുന്നു…

ബാലൻ ഡി ഓർ ആര് നേടും? റാഫേൽ നദാൽ പറഞ്ഞത് ഈ താരം നേടുമെന്ന്……