in

ബാലൻ ഡി ഓർ ആര് നേടും? റാഫേൽ നദാൽ പറഞ്ഞത് ഈ താരം നേടുമെന്ന്……

balan de or

ഈ വർഷം ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ അർഹനായ ആരാണെന്ന് തുറന്നുപറഞ്ഞു ടെന്നീസ് സൂപ്പർ താരം റാഫേൽ നദാൽ . ബാലൺ ഡി ഓർ അവാർഡ് ദാന ചടങ്ങ് നവംബർ 29 ന് പാരീസിൽ നടക്കുന്നു, ഈ ബഹുമതി നേടാൻ ഏറെ സാധ്യത കൽപ്പിക്കപെടുന്ന താരങ്ങൾ ബെൻസേമ, ജോർജിഞ്ഞോ, കാന്റെ, മെസ്സി, ലെവണ്ടോസ്കി, റൊണാൾഡോ, സലാഹ് എന്നിവരാണ് മുൻപന്തിയിലുള്ളത്. എന്തായാലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള റിയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കറായ കരിം ബെൻസെമയെ ഈ വർഷത്തെ ബാലൻ ഡി ഓർ അവാർഡ് നൽകി അംഗീകരിക്കണമെന്നാണ് റഫേൽ നദാൽ ആഗ്രഹിക്കുന്നത് .

“ഒരു കളിക്കാരനെന്ന നിലയിൽ എനിക്കുള്ള ആരാധന, ബെൻസേമയുടെ പ്രായത്തിൽ സ്പോർട്സിനോടും പ്രൊഫഷണലിസത്തോടുമുള്ള പ്രതിബദ്ധത. നിനക്ക് അത് നേടാൻ കഴിയട്ടെ , 2021-ലെ ബാലൺ ഡി ഓറിനുള്ള എന്റെ പിന്തുണ ബെൻസെമയ്ക്കാണ്, ” – എന്നാണ് അദ്ദേഹം സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ട്വിറ്ററിൽ കുറിച്ചുവെച്ച വാക്കുകൾ .

balan de or

2018 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിനുശേഷം ബെൻസെമ റിയൽ മാഡ്രിഡിന്റെ ഒഴിച്ചുകൂടാനാകാത്തെ താരമായി മാറി , നിലവിൽ ഈ സീസണിൽ ലാലിഗയിലെ ഏറ്റവും മികച്ച ഗോൾ സ്‌കോററാണ്, ഏറ്റവും കൂടുതൽ അസ്സിസ്റ്റുകളും ബെൻസേമയുടെ പേരിലാണ്. ലാലിഗയിൽ 9 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ, 7 അസ്സിസ്റ്റുകൾ എന്നിവയും
യുവേഫ ചാമ്പ്യൻസ് ലീഗിൽ 2 ഗോളുകൾ, 1 അസ്സിസ്റ്റുകൾ എന്നിവ സ്വന്തമാക്കികൊണ്ട് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ബെൻസെമ എന്ന ഫ്രഞ്ചുകാരൻ കാഴ്ചവെക്കുന്നത്.

ഫ്രഞ്ചുകാരൻ ഫ്രാൻസിനായി മികച്ച ഫോമിലാണ് ഇപ്പോൾ കളിക്കുന്നത് , ഈ വർഷം മുതൽ ക്ലബ്ബിനും രാജ്യത്തിനുമായി 35 ഗോളുകൾ നേടിയിട്ടുണ്ട്, എന്നാൽ അടുത്ത മാസം ബാലൺ ഡി ഓർ ജേതാവിനെ പ്രഖ്യാപിക്കുമ്പോൾ ബെൻസേമ നേടുമോ എന്ന് കാത്തിരുന്നു കാണാം . ബെൻസേമ, ജോർജിഞ്ഞോ, കാന്റെ, മെസ്സി, ലെവണ്ടോസ്കി, റൊണാൾഡോ, സലാഹ് എന്നിവരും പുരസ്‌കാരം നേടുമെന്ന് യാഥാർത്ഥ്യ പ്രതീക്ഷകൾ പുലർത്തുന്നതിനാൽ, ഒടുവിൽ ആരാണ് ഈ ബഹുമതി സ്വന്തമാക്കുക എന്നത് രസകരമായ കാര്യമായിരിക്കും .

ആ കണ്ണീരിന് പ്രതികാരം ചെയ്യുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം…

“PSG-യിലെ മെസ്സിയുടെ പൊസിഷൻ തെറ്റ്, ബാഴ്സ പോലെയല്ല ഇത്”….