in ,

LOVELOVE

കോഹ്ലിയെയും സച്ചിനേയും മറികടന്നു ഗെയ്കവാദ്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന് അത്ര നല്ല കാലമല്ല. ധോണി യുഗത്തിന് ശേഷം രവീന്ദ്ര ജഡേജ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തെങ്കിലും കഴിഞ്ഞ സീസണുകളിൽ കണ്ട ചെന്നൈ സൂപ്പർ കിങ്സിന്റെ നിഴൽ പോലും ഈ സീസണിൽ കാണുന്നില്ല. കളിച്ച നാല് മത്സരങ്ങളിലും ടീം തോൽവി രുചിച്ചു.

കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം  പുറത്തെടുത്ത റുത് രാജ് ഗെയ്ക്വാദ് തന്റെ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. പക്ഷെ ഇന്നത്തെ മത്സരത്തിൽ ക്രിക്കറ്റ്‌ ദൈവം സച്ചിനേയും വിരാട് കോഹ്ലിയെയും ഒരു റെക്കോർഡ് ലിസ്റ്റിൽ താരം പിന്നിലാക്കി.ഇന്ത്യൻ പ്രീമിയർ ലീഗിൽ ഓപ്പനർ എന്നാ നിലയിൽ തന്റെ ആദ്യത്തെ 25 ഇന്നിങ്സുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിലാണ് സച്ചിനേയും കോഹ്ലിയെയും ഗെയ്കവാദ് മറികടന്നത്.

ഇന്നത്തെ മത്സരത്തിൽ 6 റൺസ് നേടിയതോടെയാണ് താരം കോഹ്ലിയെ മറികടന്നത്.16 പന്തിൽ 17 റൺസ് എടുത്തു താരം പുറത്തായി.ജോഷ് ഹെയ്സ്ൽവുഡിന്റെ പന്തിൽ വിക്കറ്റ് മുന്നിൽ കുടുങ്ങിയാണ് ഗെയ്‌ക്വാദ് പുറത്തായത്.

കഴിഞ്ഞ സീസണിൽ ചെന്നൈക്ക്‌ വേണ്ടി 635 റൺസ് താരം നേടിയിരുന്നു. അദ്ദേഹത്തിന്റെ മികവിൽ ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ നാലാം ഐ പി എൽ കിരീടം ഉയർത്തിയിരുന്നു. .

AFC കപ്പിൽ അഞ്ചു ഗോൾ വിജയവുമായി മോഹൻ ബഗാന്റെ ആറാട്ട്…

ചരിത്രം രചിച്ചു മിനർവ്വ അക്കാഡമി ,മിന കപ്പിൽ തകർത്തത് സിറ്റിയെയും ബാർസയെയും