in

LOVELOVE OMGOMG LOLLOL CryCry AngryAngry

ചരിത്രം രചിച്ചു മിനർവ്വ അക്കാഡമി ,മിന കപ്പിൽ തകർത്തത് സിറ്റിയെയും ബാർസയെയും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചിറകിലേറി നവചരിതം കുറിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ. എ എഫ് സി ചാമ്പ്യൻസ് ലീഗിൽ ആദ്യമായി ഒരു മത്സരം വിജയിക്കുന്ന ടീമായി മുംബൈ സിറ്റി എഫ് സി കഴിഞ്ഞ ദിവസം മാറിയിരുന്നു. എ എഫ് സി കപ്പിൽ ഇന്നലെ എ ടി കെ മോഹൻ ബഗാൻ അഞ്ചു ഗോളിന് വിജയിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചിറകിലേറി നവചരിതം കുറിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ. എ എഫ് സി ചാമ്പ്യൻസ് ലീഗിൽ ആദ്യമായി ഒരു മത്സരം വിജയിക്കുന്ന ടീമായി മുംബൈ സിറ്റി എഫ് സി കഴിഞ്ഞ ദിവസം മാറിയിരുന്നു. എ എഫ് സി കപ്പിൽ ഇന്നലെ എ ടി കെ മോഹൻ ബഗാൻ അഞ്ചു ഗോളിന് വിജയിച്ചിരുന്നു.

ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിന് ആവേശം നൽകുന്ന മറ്റൊരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.ദുബൈയിൽ നടന്ന അണ്ടർ 12 മിനർവ്വ കപ്പിൽ ഇന്ത്യൻ ചുണകുട്ടികൾ വിജയിച്ചിരിക്കുന്നു.ഇന്ത്യ തോല്പിച്ചത് മാഞ്ചേസ്റ്റർ സിറ്റിയെയും എഫ് സി ബാർസലോണയും.

ബാർസലോണ മാഞ്ചേസ്റ്റർ സിറ്റി എന്നീ ക്ലബ്ബുകളുടെ അക്കാഡമി ടീമുകൾ അടങ്ങിയ ടൂർണമെന്റായിരുന്നു മിനർവ്വ കപ്പ്‌.അണ്ടർ 12 ഇവന്റിന്റെ ഉദ്ഘാടന ദിവസം, ഇന്ത്യയിലെ പഞ്ചാബ് മേഖലയിൽ നിന്നുള്ള മിനർവ അക്കാദമി ബാഴ്‌സലോണ അക്കാദമിയെ പരാജയപ്പെടുത്തി.തിങ്കളാഴ്ച രാത്രി ജബൽ അലിയിൽ നടന്ന ഫൈനലിൽ അവർ ദുബായ് ആസ്ഥാനമായുള്ള ലാ ലിഗ അക്കാദമിയെ 4-0 ന് തകർത്തു. ടൂർണമെന്റിൽ ഇന്ത്യൻ അക്കാഡമി ഇത് വരെ ഗോൾ വഴങ്ങിയിട്ടില്ല.

ബാഴ്‌സ, ലാ ലിഗ, മാൻ സിറ്റി എന്നിവ ഉൾപ്പെടുന്ന ഒരു ടൂർണമെന്റ് ഞങ്ങൾ വിജയിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല – ഇത് യഥാർത്ഥ ജീവിതമായി തോന്നുന്നില്ല, ”ഇന്ത്യയ്ക്ക് പുറത്ത് ഇത് ആദ്യമായിട്ടാണ്. ഞങ്ങൾ പോകുമ്പോൾ, ഞാൻ നമ്മുടെ രാജ്യത്തിന് പുറത്ത് പോയി നമ്മുടെ രാജ്യത്തിന് വേണ്ടി കളിക്കുകയാണെന്ന് എനിക്ക് പരിഭ്രാന്തിയും ആവേശവും തോന്നി.“ഞങ്ങളുടെ ഷർട്ടിൽ ഇന്ത്യയുടെ പതാകയുണ്ട്, ഞങ്ങൾ നമ്മുടെ രാജ്യത്തെയും നമ്മുടെ അക്കാദമിയെയും പ്രതിനിധീകരിക്കുന്നതായി ഞങ്ങൾക്ക് തോന്നുന്നു.ഈ വിജയം ഞങ്ങൾക്ക് വിശ്വാസിക്കാൻ കഴിയുന്നില്ല എന്ന് മിനേർവയുടെ ഗോൾകീപ്പർ യോഹെൻബ ഖ്വൈരക്പാം പറഞ്ഞു.

കോഹ്ലിയെയും സച്ചിനേയും മറികടന്നു ഗെയ്കവാദ്.

മാഞ്ചേസ്റ്റർ യുണൈറ്റഡിലെ തന്റെ ആദ്യത്തെ മത്സരത്തെ പറ്റി മനസ്സ് തുറന്നു ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം കോപ്പൽ ആശാൻ..