in , , , ,

LOVELOVE

മാഞ്ചേസ്റ്റർ യുണൈറ്റഡിലെ തന്റെ ആദ്യത്തെ മത്സരത്തെ പറ്റി മനസ്സ് തുറന്നു ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം കോപ്പൽ ആശാൻ..

2016-17 സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായിരുന്നു സ്റ്റീവ് കോപ്പൽ. ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ വിജയങ്ങൾ നേടി കൊടുത്ത ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്ക് അദ്ദേഹം എത്തിച്ചു. പക്ഷെ നിർഭാഗ്യ വശാൽ ഫൈനലിൽ എ ടി കെയോട് കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്‌സ് പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ പരാജയപ്പെട്ടിരുന്നു.

സ്റ്റീവ് കോപ്പൽ, കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം കോപ്പൽ ആശാൻ. ഇവാൻ വുകമനോവിചിനെ മുന്നേ ബ്ലാസ്റ്റേഴ്‌സിനെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്കെത്തിച്ച പരിശീലകൻ.അദ്ദേഹം ഇപ്പോൾ തന്റെ പ്രഫഷണൽ ഫുട്ബോൾ കരിയറിൽ വഴിതിരിവായ മാഞ്ചേസ്റ്റർ യുണൈറ്റഡിലെ അരങ്ങേറ്റ മത്സരത്തെ പറ്റി ഓർത്തെടുക്കുകയാണ്.UTD പോഡ്കാസറ്റിന് കൊടുത്ത അഭിമുഖത്തിലാണ് കോപ്പൽ മനസ്സ് തുറന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലോ ഫസ്റ്റ് ഡിവിഷൻ ലീഗിലോ അല്ല സ്റ്റീവ് കോപ്പൽ അരങ്ങേറിയത്. ഇംഗ്ലീഷ് സെക്കന്റ് ഡിവിഷനിൽ യുണൈറ്റഡ് കളിച്ചു കൊണ്ടിരുന്ന സമയത്താണ് അദ്ദേഹം ക്ലബ്ബിന് വേണ്ടി അരങ്ങേറിയത്. തന്റെ അരങ്ങേറ്റ മത്സരത്തിന്നെ പറ്റി utd പോഡ്കാസറ്റിന് കൊടുത്ത അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഞങ്ങൾക്ക് പ്രമോഷൻ ലഭിക്കുമെന്ന് പരിശീലകൻ വാഗ്ദാനം ചെയ്തിരുന്നു, ഞങ്ങൾ അടുത്ത വർഷം [ടോപ്പ് ഫ്ലൈറ്റിൽ] തിരിച്ചെത്തും. ഞങ്ങൾ രണ്ടാം ഡിവിഷനിൽ ആക്രമണം ഫുട്ബോൾ കാഴ്ച വെച്ചിരുന്നു., എന്നാൽ എന്റെ അരങ്ങേറ്റത്തിന്റെ സമയത്ത്, ടീമിന് സെക്കന്റ്‌ ഡിവിഷനിൽ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം പരിശീലകൻ എന്റെ അടുത്ത് പറഞ്ഞു , ‘നീ ഇന്ന് സബ്സ്റ്റിട്ടാണ് .ഞാൻ അതിയായി സന്തോഷിച്ചു . പക്ഷെ എന്റെ ബൂട്ടുകൾ ആൽഡർഷോട്ടിലെ ട്രാൻമെയർ ടീമിനൊപ്പമായിരുന്നു.”അതിനാൽ ഓൾഡ് ട്രാഫോർഡ് എത്തിയപ്പോൾ, മറ്റെല്ലാ കളിക്കാരുടെയും രണ്ടാമത്തെയും മൂന്നാമത്തെയും ജോഡി ബൂട്ടുകൾ ഞാൻ തിരഞ്ഞു . സ്റ്റുവർട്ട് പിയേഴ്സന്റെ മൂന്നാമത്തെയോ നാലാമത്തെയോ ജോഡിയിൽ ഞാൻ കളിച്ചു, അവൻ എന്നെ ഉപയോഗിക്കാൻ അനുവദിച്ചു!”.1975 മാർച്ച്‌ 1 നായിരുന്നു ഈ സംഭവം.

അന്നത്തെ മത്സരത്തിൽ ഞങ്ങൾ എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയിച്ചു.പക്ഷെ മത്സരത്തിന്റെ ആദ്യത്തെ അര മണിക്കൂറിൽ ടീമിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.എന്നെ കളിക്കളത്തിലേക്ക് ഇറക്കാൻ പരിശീലകൻ തീരുമാനിച്ചു.ഞാൻ ഇറങ്ങിയതിന് ശേഷം സ്‌ട്രെറ്റഫോഡ് എൻഡിൽ ഞങ്ങൾ ഒരു ഗോൾ നേടി. അത് എന്നെ അതിയായി സന്തോഷിപ്പിച്ചു.

ആദ്യമായി പന്ത് കിട്ടിയപ്പോൾ എനിക്ക് ഒരു പരിഭ്രമം ഉണ്ടായി, ‘ഞാൻ ബോക്സിലേക്ക് പന്ത് ക്രോസ് ചെയ്തു, സ്റ്റുവർട്ട് പിയേഴ്സൺ സ്കോർ ചെയ്തു. ഇത് ഒരു സ്വപ്നത്തിനപ്പുറമാണെന്ന് ഞാൻ കരുതി! ഞങ്ങൾ 4-0 ന് വിജയിച്ചു, ഞാൻ ഒരു ഗോളിൽ കൂടി പങ്കാളിയായി, അത് സ്വർഗത്തേക്കാൾ മികച്ചതായിരുന്നു. അത് ഒരു സ്വപ്ന അരങ്ങേറ്റം എന്നതിലുപരിയായിരുന്നു.

“കളിക്ക് ശേഷം, എന്റെ കുടുംബത്തെ കണ്ടപ്പോൾ, അത് എക്കാലത്തെയും മികച്ച അനുഭവമായിരുന്നു. ജീവിതത്തിൽ കാര്യങ്ങൾ സ്വന്തമാക്കുന്നത് സന്തോഷകരമാണ്, എന്നാൽ വികാരങ്ങളാണ് നിങ്ങളെ ജീവിതത്തെ വിലമതിക്കുന്നത് എന്നും കോപ്പൽ കൂട്ടിച്ചേർത്തു.

2016-17 സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായിരുന്നു സ്റ്റീവ് കോപ്പൽ. ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ വിജയങ്ങൾ നേടി കൊടുത്ത ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്ക് അദ്ദേഹം എത്തിച്ചു. പക്ഷെ നിർഭാഗ്യ വശാൽ ഫൈനലിൽ എ ടി കെയോട് കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്‌സ് പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ പരാജയപ്പെട്ടിരുന്നു.

ചരിത്രം രചിച്ചു മിനർവ്വ അക്കാഡമി ,മിന കപ്പിൽ തകർത്തത് സിറ്റിയെയും ബാർസയെയും

സന്തോഷ് ട്രോഫി കേരള ടീം പ്രഖ്യാപിച്ചു,ജിജോ ജോസഫ് ടീമിനെ നയിക്കും