in

LOVELOVE

സന്തോഷ് ട്രോഫി കേരള ടീം പ്രഖ്യാപിച്ചു,ജിജോ ജോസഫ് ടീമിനെ നയിക്കും

കേരളം നിലവിൽ അഞ്ചു സന്തോഷ്‌ ട്രോഫി മലയാളകരയിലേക്ക് എത്തിച്ചിട്ടുണ്ട്.നിലവിലെ ചാമ്പ്യൻമാർ കൂടിയാണ് കേരളം.2020-21 സീസണിൽ ബംഗാളിനെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ തോൽപിച്ച കേരളം കിരീടം നേടിയത്.

75 മത് സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.20 അംഗ ടീമിനെയാണ് പരിശീലകൻ ബിനോ ജോർജ് പ്രഖ്യാപിച്ചത്. മലപ്പുറമാണ് ഈ വർഷത്തെ സന്തോഷ്‌ ട്രോഫിയുടെ വേദി.ജിജോ ജോസഫാണ് ടീമിന്റെ നായകൻ.

ഏപ്രിൽ 16 മുതൽ മെയ്‌ 2 വരെയാണ് ഈ വർഷത്തെ സന്തോഷ്‌ ട്രോഫി നിശ്ചയിച്ചിരിക്കുന്നത്.ഉദ്ഘാടന മത്സരത്തിൽ വെസ്റ്റ് ബംഗാൾ പഞ്ചാബിനെ നേരിടും. കേരളത്തിന്റെ ആദ്യത്തെ മത്സരം ഏപ്രിൽ 16 ന്ന് രാത്രി 8 മണിക്ക് രാജസ്ഥാനെതിരെയാണ്.

2 ഗ്രൂപ്പുകളിലായി 10 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്.ഇരു ഗ്രൂപ്പുകളിലേയും ഗ്രൂപ്പ്‌ ചാമ്പ്യൻമാർ ഫൈനലിൽ ഏറ്റുമുട്ടും. മേഘാലയ,പഞ്ചാബ് രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ എന്നിവരാണ് കേരളത്തിന്റെ എതിരാളികൾ. ഗുജറാത്ത്‌, കർണാടക, മണിപ്പൂർ, ഒഡിഷ, സർവിസസ് എന്നീ ടീമുകളാണ് മറ്റ് ഗ്രൂപ്പിൽ.

കേരളം നിലവിൽ അഞ്ചു സന്തോഷ്‌ ട്രോഫി മലയാളകരയിലേക്ക് എത്തിച്ചിട്ടുണ്ട്.നിലവിലെ ചാമ്പ്യൻമാർ കൂടിയാണ് കേരളം.2020-21 സീസണിൽ ബംഗാളിനെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ തോൽപിച്ച കേരളം കിരീടം നേടിയത്.

മാഞ്ചേസ്റ്റർ യുണൈറ്റഡിലെ തന്റെ ആദ്യത്തെ മത്സരത്തെ പറ്റി മനസ്സ് തുറന്നു ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം കോപ്പൽ ആശാൻ..

ത്രസിപ്പിക്കുന്ന നീക്കം, മലയാളി പടക്കുതിരയെ റാഞ്ചാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്…