ഐഎസ്എല്‍ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് മലയാളി താരം വിപി സുഹൈറിനെ എത്തിക്കാനുളള നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ കായിക ജേര്‍ണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് സുഹൈറിനെ ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യം വെക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ നോര്‍ത്ത് ഈസ്റ്റ് താരമായ സുഹൈദറിനെ അവര്‍ വിട്ടുകൊടുക്കുമോയെന്ന് ഉറപ്പില്ലെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് അത്തരത്തിലുളള ഒരു നീക്കം നടത്തുന്നതായാണ് മാര്‍ക്കസ് പറയുന്നത്.
കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി ഗംഭീര പ്രകടനമാണ് സുഹൈര്‍ കാഴ്ച്ചവെച്ചത്. ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് നിറംമങ്ങിയിട്ടും നാല് ഗോളുകളും രണ്ട് അസിറ്റുമാണ് സുഹൈര്‍ നോര്‍ത്ത് ഈസ്റ്റിന് സംഭവന ചെയ്തത്. ഇതോടെ സുഹൈര്‍ ഇന്ത്യന്‍ ടീമിനായും അരങ്ങേറിയിരുന്നു.
2019ല്‍ മോഹന്‍ ബഗാനില്‍ നിന്നാണ് സുഹൈര്‍ നോര്‍ത്ത് ഈസ്റ്റിലെത്തിയത്. ഐലീഗില്‍ കളിയ്ക്കുന്ന മലയാളി ക്ലബ് ഗോകലുത്തിനായും സുഹൈര്‍ ബൂട്ടുകെട്ടിയിട്ടുണ്ട്