in ,

LOVELOVE OMGOMG

രോഹിത്തിനെ മറികടന്നു ചെന്നൈയുടെ ലങ്കൻ യുവ സ്പിന്നർ..

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും മോശം തുടക്കങ്ങളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്സിന് ഈ സീസണിൽ ലഭിച്ചത്. ഇന്നലെ നടന്ന ലീഗിൽ തങ്ങളുടെ അഞ്ചാമത്തെ മത്സരത്തിലാണ് ചെന്നൈ ആദ്യം വിജയം നേടിയത്. ബാംഗ്ലൂറിനെയാണ് ചെന്നൈ തോല്പിച്ചത്.

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും മോശം തുടക്കങ്ങളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്സിന് ഈ സീസണിൽ ലഭിച്ചത്. ഇന്നലെ നടന്ന ലീഗിൽ തങ്ങളുടെ അഞ്ചാമത്തെ മത്സരത്തിലാണ് ചെന്നൈ ആദ്യം വിജയം നേടിയത്. ബാംഗ്ലൂറിനെയാണ് ചെന്നൈ തോല്പിച്ചത്.

മത്സരത്തിൽ ചെന്നൈക്ക്‌ വേണ്ടി ഗംഭീര പ്രകടനമാണ് സൂപ്പർ കിങ്സിന്റെ ലങ്കൻ യുവ സ്പിന്നർ മഹീഷ് തീക്ഷണ നടത്തിയത്. മത്സരത്തിൽ 4 ഓവർ എറിഞ്ഞ താരം 33 റൺസ് വിട്ടു കൊടുത്തു നാല് വിക്കറ്റ് സ്വന്തമാക്കി.ഫാഫ്, റാവത്, ശഹബാസ്, സുയാസ് എന്നിവരുടെ വിക്കറ്റാണ് അദ്ദേഹം നേടിയത്.

ഈ നാല് വിക്കറ്റ് നേട്ടത്തോടെ ഒരു പതിറ്റാണ്ട് കാലമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കൈ വെച്ചിരുന്ന റെക്കോർഡാണ് പഴങ്കഥയായത്.ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ നാല് വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വലംകൈയ്യൻ ഓഫ്‌ സ്പിന്നർ എന്നാ റെക്കോർഡ് ഇനി തീക്ഷണക്ക്‌ സ്വന്തം.2009 ൽ രോഹിത് സ്ഥാപിച്ച റെക്കോർഡാണ് പഴങ്കഥയായത്.

2009 ൽ ഡെക്കാൻ ചാർജയേസിന് വേണ്ടി ഇന്ന് താൻ ക്യാപ്റ്റനായിരിക്കുന്ന മുംബൈ ഇന്ത്യൻസിനെതിരെയാണ് രോഹിത് നാല് വിക്കറ്റ് നേട്ടം കൈവരിച്ചത്. മത്സരത്തിൽ അദ്ദേഹം ഹാട്ട്രിക്ക് കൂടി സ്വന്തമാക്കിയിരുന്നു. രോഹിതിന്റെ മികവിൽ 2009 ലെ ഐ പി എൽ കിരീടം ഡെക്കാൻ വിജയിച്ചിരുന്നു. മാത്രവുമല്ല ആ വർഷത്തെ എമെർജിങ്‌ പ്ലയെർ പുരസ്കാരവും രോഹിത്തിനെ തേടി തന്നെയാണ് എത്തിയത്.

ത്രസിപ്പിക്കുന്ന നീക്കം, മലയാളി പടക്കുതിരയെ റാഞ്ചാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്…

ബ്ലാസ്റ്റേഴ്‌സ് ബാർസക്കൊപ്പം..