in , ,

AngryAngry CryCry OMGOMG

ഇന്ത്യൻ ഫുട്ബോളിന് അപമാനമായി ഗോവൻ ഫുട്ബോൾ..

ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലങ്ങളിൽ ഒന്നാണ് ഗോവ. ഐ ലീഗിലും ഇന്ത്യൻ സൂപ്പർ ലീഗിലും മികച്ച പ്രകടനം നടത്തുന്ന ടീമുകളിൽ ഏറ്റവും മുമ്പിൽ ഗോവൻ ടീമുകളും ഉണ്ടാവും. പക്ഷെ ഇപ്പോൾ പുറത്ത് വരുന്ന വാർത്ത തികച്ചും ലജ്ജകരവും ഇന്ത്യൻ ഫുട്ബോളിന് അപമാനകരമായ കാര്യവുമാണ്.

ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലങ്ങളിൽ ഒന്നാണ് ഗോവ. ഐ ലീഗിലും ഇന്ത്യൻ സൂപ്പർ ലീഗിലും മികച്ച പ്രകടനം നടത്തുന്ന ടീമുകളിൽ ഏറ്റവും മുമ്പിൽ ഗോവൻ ടീമുകളും ഉണ്ടാവും. പക്ഷെ ഇപ്പോൾ പുറത്ത് വരുന്ന വാർത്ത തികച്ചും ലജ്ജകരവും ഇന്ത്യൻ ഫുട്ബോളിന് അപമാനകരമായ കാര്യവുമാണ്.

ഗോവൻ പ്രാദേശിക ലീഗുകളിൽ വ്യാപകമായി ഒത്തുകളി നടക്കുന്നുണ്ടെന്നാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ റിപ്പോർട്ട്‌ ചെയ്യുന്നത്.കഴിഞ്ഞ മൂന്നു വർഷങ്ങളായി ഗോവയിൽ ഫുട്ബോൾ മത്സരങ്ങളിൽ ഒത്തുകളി നടക്കുന്നുണ്ട്.കഴിഞ്ഞ പത്തു ദിവസത്തിനടയിൽ നടന്ന ആറു മത്സരങ്ങൾ ഒത്തുകളിയുടെ നിഴലിലാണ്.

ഗോവ പ്രൊ ലീഗിൽ കഴിഞ്ഞ മാസം മാർച്ച്‌ 15 ന്നും 24 ന്നും ഇടയിൽ നടന്ന ആറു മത്സരങ്ങളാണ് സംശയത്തിന്റെ നിഴലിൽ.കോറോണക്ക്‌ ശേഷം പുനരാരംഭിച്ച ലീഗിലെ 50% ശതമാനം മത്സരങ്ങളിൽ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് മാർക്കസ് റിപ്പോർട്ട്‌ ചെയ്യുന്നത്.ബെറ്റിങ് കമ്പനികൾ തങ്ങളുടെ ലാഭത്തിന് വേണ്ടി ലീഗ് അട്ടിമറിക്കുകയാണ്.

ചർച്ചിൽ ബ്രദർസ് ക്ലബ്ബിന്റെ ഉടമസ്ഥൻ മാരിൽ ഒരാളായ ചർച്ചിൽ അലേമോ ഇതിനെപറ്റി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.”ലീഗിലെ പല മത്സരങ്ങളും സംശയത്തിന് നിഴലിലാണ്. നിർഭാഗ്യ വശാൽ ഞങ്ങളുടെ ടീമിനെയും ഈ ഒത്തുകളി നന്നായി ബാധിച്ചു. ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ ഞങ്ങൾ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഫുട്ബോളിന് അപമാനമായിരിക്കുകയാണ് ഈ ഒത്തുകളി വിവാദം.ഗോവൻ ഫുട്ബോളിന്റെ അതി ഭീകരമായ അവസ്ഥയാണ് ഇവിടെ ചൂണ്ടി കാണിക്കപെടുനത്. ഇതിനെതിരെ കൃത്യമായ നടപടികൾ എടുക്കേണ്ടത് അതാവശ്യം തന്നെയാണ്.

ഡെവലപ്പ്മെന്റ് ലീഗിൽ അപരാചിത കുതിപ് തുടർന്ന് ബ്ലാസ്റ്റേഴ്‌സ്, റൊണാൾഡോയുടെ ഗോൾ ആഘോഷം അനുകരിച്ചു താരങ്ങൾ..

വിരാട് കോഹ്‌ലി സർ വിവിയൻ റിച്ചാർഡ്‌സിന്റെ ബഹുമാനം നേടിയെടുത്ത ഒരു സംഭവം മുൻ ഇന്ത്യൻ പേസർ ഓർത്തെടുക്കുകയാണ്..