ഇന്ത്യൻ സൂപ്പർ ലീഗും ഐ ലീഗും തമ്മിൽ വിത്യാസം ഒന്നുമില്ലെന്ന് ഇപ്പോൾ മനസിലായില്ലെന്ന് ഗോകുലം കേരള പരിശീലകൻ വിൻസെന്റ് ആൽബർട്ടോ. ഇന്നലെ നടന്ന എ എഫ് സി കപ്പ് മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഇപ്പോൾ മനസിലായി കാണും ഐ ലീഗും ഇന്ത്യൻ സൂപ്പർ ലീഗും തമ്മിൽ വിത്യാസം ഒന്നുമില്ലെന്ന്. ഇനി ഐ ലീഗിൽ നിന്നും ദേശിയ ടീമിലേക്കും താരങ്ങളെ തെരെഞ്ഞെടുക്കണം. ഞങ്ങൾ വളരെ മികച്ച കളിയാണ് പുറത്തെടുത്തത്.
അവർ ഇന്നലെ എട്ടു ദേശിയ ടീം താരങ്ങളുമായിയാണ് കളിച്ചത്. എന്നിട്ടും ഞങ്ങൾ അവരെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപിച്ചു. അത് കൊണ്ട് തന്നെ ഐ ലീഗ് കളിക്കുന്നവരും ദേശീയ ടീമിൽ കളിക്കാൻ യോഗ്യരാണ് താൻ വിശ്വസിക്കുന്നവന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെയാണ് എ എഫ് സി കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോകുലം എ ടി കെ യെ തകർത്തത്.. എ ടി കെ മോഹൻ ബഗാനെ തകർത്തത് രണ്ടിനെതിരെ നാല് ഗോളുകൾക്ക്. ഗോകുലത്തിന് വേണ്ടി ലൂക്ക രണ്ടും ജിതിൻ റിഷാദ് എന്നിവർ ഓരോ ഗോളും നേടി