in

OMGOMG

നാലര വർഷത്തിന് ശേഷം തിരിച്ചുവരവ്! ഏകദിനത്തിനും ഇനി അശ്വിൻ മതി!

ഇടക്കെപ്പോഴോ നമ്മൾ അശ്വിനെ ഒരു ടെസ്റ്റ് സ്പെഷലിസ്റ്റ് ആയി അംഗീകരിച്ചിരുന്നു – നീലക്കുപ്പായം അണിഞ്ഞ് കളിച്ചിരുന്ന കാലഘട്ടം വിദൂരതയിൽ എവിടെയോ എന്നപോലെ! 2021 എന്ന വർഷം ഒരു ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ആയി തുടങ്ങിയ അശ്വിൻ അത് അവസാനിക്കുന്നത് ഇന്ത്യയുടെ മൂന്ന് ഫോർമാറ്റ് പ്ലയറുകളിൽ ഒരാളായി ആണ്! ഈ മുപ്പത്തഞ്ചാം വയസിൽ അശ്വിന് ഇതൊരു വലിയ നേട്ടമാണ്! ലിമിറ്റഡ് ഓവർസ് ക്രിക്കറ്റ് റിസ്റ്റ് സ്പിന്നർമാരുടെ ആണ് എന്ന പുതിയ കാഴ്ചപ്പാട് തന്നെ മാറ്റിക്കുറിക്കാൻ അശ്വിന് കഴിയട്ടെ!

ടെസ്റ്റ് ക്രിക്കറ്റിൽ മികവ് തുടരുമ്പോഴും രവി അശ്വിന് ലിമിറ്റഡ് ക്രിക്കറ്റിലേക്ക് ഒരു തിരിച്ച് വരവ് ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല, പക്ഷെ 2021 എന്ന വർഷം ആ അപ്രതീക്ഷിത കാഴ്ചക്കാണ് സാക്ഷ്യം വഹിച്ചത്! ആദ്യം ടിട്വന്റി ലോകകപ്പിനുള്ള ടീമിലേക്ക് ഏറ്റവും അപ്രതീക്ഷിത എൻട്രി – അത് സ്ട്രാറ്റജിക് ആണെന്നും ലോകകപ്പിന് വേണ്ടി മാത്രമാണെന്നും ഏറ്റവും പ്രമുഖരായ അനലിസ്റ്റുമാർ വിധി എഴുതിയിരുന്നു – എന്നാൽ ഇന്ത്യക്ക് വളരെ മോശം ആയിരുന്ന ലോകകപ്പ് അശ്വിൻ തനിക്ക് ഗുണമുള്ളതാക്കി.

ലോകകപ്പിലെ മികച്ച പ്രകടനം പിന്നാലെ വന്ന ന്യൂസിലാന്റ് ടിട്വന്റി പരമ്പരയിലും അശ്വിന് സ്ഥാനം നൽകി. അവിടെയും തീർന്നില്ല! ദാ ഇപ്പോൾ നാലര കൊല്ലത്തിന് ശേഷം ഏകദിന ടീമിലേക്കും അശ്വിൻ തിരിച്ച് വരവ് നടത്തുകയാണ്! ലോകകപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്നും ആറ് വിക്കറ്റുകളാണ് അശ്വിൻ നേടിയത്. ന്യൂസിലാന്റ് പരമ്പരയിൽ രണ്ട് മത്സരങ്ങൾ കളിച്ച് മൂന്ന് വിക്കറ്റുകൾ നേടി – ആകെ അഞ്ച് മത്സരങ്ങളിൽ നിന്നും ഒൻപത് വിക്കറ്റുകൾ. അതിനൊപ്പം ഒരു മത്സരത്തിൽ പോലും ഓവറിൽ ആറ് റൺസിലധികം വിട്ടുനൽകിയില്ല എന്നതും അശ്വിന് പ്ലസ് പോയിന്റ് ആയി!

2017 ജൂണിലാണ് അശ്വിൻ അവസാനമായി ഏകദിന മത്സരം കളിക്കുന്നത്. അന്ന് വെസ്റ്റ് ഇൻഡീസിനെതിരെ മൂന്ന് വിക്കറ്റുകൾ നേടി മികച്ച പ്രകടനം നടത്തിയിരുന്നു. പക്ഷേ ആ കാലയളവില്‍ അശ്വിന്റെ പ്രകടനം അത്ര മികച്ചത് ആയിരുന്നില്ല. ധോനി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതും അശ്വിന് തിരിച്ചടി ആയി എന്ന് കരുതാം. കോലി നായക സ്ഥാനത്ത് വന്നതും പിന്നാലെ റിസ്റ്റ് സ്പിന്നർമാർ ലിമിറ്റഡ് ഓവർസിൽ മികവ് കാട്ടാൻ തുടങ്ങിയതുമോടെ അശ്വിനിലേക്ക്  തിരിച്ച് പോവേണ്ടി വന്നില്ല എന്നതാണ് സത്യം!

2010 അരങ്ങേറ്റം കുറിച്ച അശ്വിൻ ഏഴ് വർഷം നീണ്ട ഏകദിന കരിയറിൽ 111 മത്സരങ്ങളിൽ ഭാഗമായി. അതിൽ നിന്നും 150 വിക്കറ്റുകളാണ് ഈ ഓഫ് സ്പിന്നർ നേടിയത്. 2011, 15 ലോകകപ്പുകളിലും 2013 ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും ടീമിന്റെ ഭാഗമായിരുന്നു അശ്വിൻ. ഈ കാലയളവില്‍ ധോനിയുടെ വിശ്വസ്തരിൽ ഒരാളായി ശ്രദ്ധ നേടിയ അശ്വിന് അതിന്റെ പേരിലും ഒരുപാട് പഴികൾ കേട്ടിട്ടുണ്ട്! എന്തായാലും 2021 എന്ന വർഷം ഒരു ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ആയി തുടങ്ങിയ അശ്വിൻ അത് അവസാനിപ്പിക്കുന്നത് ഇന്ത്യയുടെ മൂന്ന് ഫോർമാറ്റ് പ്ലയേസിൽ ഒരാളായി ആണ്!

കുൽദീപ് – ചഹൽ ജോടിയുടെ മികവ് ഇടിഞ്ഞതോടെ ലിമിറ്റഡ് ഓവർസ് ടീമിൽ വീണ്ടും സ്പിന്നർമാർക്ക്  സാധ്യത വന്നു എന്നതാണ് സത്യം. കുൽദീപ് ടീമിൽ നിന്ന് പുറത്തായി എങ്കിലും ചഹൽ ഇത്തവണ അശ്വിനൊപ്പം ഉണ്ടാവും സൗത്ത് ആഫ്രിക്കൻ പരമ്പരയിൽ. ടിട്വന്റി ടീമിലെ ഓഫ് സ്പിന്നർ ആയിരുന്ന വാഷിംഗ്ടണ്‍ സുന്ദറിന്റെ പരിക്കാണ് അശ്വിന് ടിട്വന്റി ടീമിലേക്ക് ഒരു തിരിച്ച് വരവ് സാധ്യമാക്കിയത്, ഇത്തവണ പരിക്കേറ്റ ജഡേജ, അക്സർ എന്നിവരുടെ അഭാവത്തിൽ സുന്ദറും ടീമിലുണ്ട്. ഈ മൂന്ന് പേരാണ് ടീമിലെ സ്പിൻ ഡിപ്പാർട്ട്മെന്റിൽ ഉള്ളത്.

ഏകദിന ടീം പ്രഖ്യാപിച്ചു – രോഹിത് ഇല്ല, പുതിയ ക്യാപ്റ്റൻ, അശ്വിന് കംബാക്ക്!

2022 തുടങ്ങുമ്പോൾ അർജന്റീന ആരാധക്കരെ കാത്തിരിക്കുന്നത് ഒരു ദുഃഖ വാർത്ത…