in

LOVELOVE OMGOMG LOLLOL CryCry AngryAngry

ഏകദിന ടീം പ്രഖ്യാപിച്ചു – രോഹിത് ഇല്ല, പുതിയ ക്യാപ്റ്റൻ, അശ്വിന് കംബാക്ക്!

സൗത്ത് ആഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ ടീമിനെ നയിക്കും. പേസർ ജസ്പ്രീത് ബുംറയാണ് ടീമിന്റെ പരമ്പരയിൽ വൈസ് ക്യാപ്റ്റൻ റോൾ ചെയ്യുക. രവി അശ്വിൻ നാലര വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവ് നടത്തുമ്പോൾ റുതുരാജ്, വെങ്കിടേഷ് അയ്യർ തുടങ്ങിയ ഡൊമസ്റ്റിക് താരങ്ങൾക്കും ടീമിൽ ഇടം ലഭിച്ചു. ടെസ്റ്റ് പരമ്പക്ക് ശേഷം ജനുവരി 19 ന് ആണ് മൂന്ന് മത്സര ഏകദിന പരമ്പര ആരംഭിക്കുക.

സൗത്ത് ആഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ ലിമിറ്റഡ് ഓവർസ് ക്യാപ്റ്റന്‍സി പൂർണമായും ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ഏകദിന പരമ്പര ആണെങ്കിലും രോഹിതിന് പരമ്പര നഷ്ടമാവും, വൈസ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ ആണ് ഈ മൂന്ന് മത്സര പരമ്പരയിൽ ടീമിനെ നയിക്കുക. ഡൊമസ്റ്റിക് ക്രിക്കറ്റിൽ അസാധ്യ ഫോം തുടരുന്ന റുതുരാജ് ഗെയ്ക്വദിന് ടീമിൽ സ്ഥാനം ലഭിച്ചതും വർഷങ്ങൾക്ക് ശേഷം വെറ്ററൻ ഓഫ് സ്പിന്നർ രവിന്ദ്രൻ അശ്വിൻ ഏകദിന ടീമില്‍ തിരിച്ചെത്തുന്നു എന്നതും ടീമിന്റെ പ്രത്വേകതകളാണ്. അടുത്ത മാസം ആദ്യം മാത്രം പ്രതീക്ഷിക്കപ്പെട്ട ടീം പ്രഖ്യാപനം ഇന്ന് എത്തിയത് എന്നെ സർപ്രൈസ് ആണ്!

ക്യാപ്റ്റൻ രാഹുൽ! ലിമിറ്റഡ് ഓവർസ് ടീമിന്റെ സ്ഥിര ക്യാപ്റ്റന്‍ ആയി നിയമിക്കപ്പെട്ട രോഹിത് ശർമക്ക് മോശം സമയമാണ്. ടെസ്റ്റ് പരമ്പരക്ക് മുന്നെയുള്ള പരിശീലന വേളയിൽ ആണ് രോഹിതിന് പരിക്കേറ്റത്, ടെസ്റ്റ് ടീമിൽ നിന്നും പുറത്തായ രോഹിത് ഏകദിന പരമ്പരക്ക് മുന്നെ ഫിറ്റ് ആവും എന്ന് പ്രതീക്ഷിക്കപ്പെടുന്നു എങ്കിലും ആ സാധ്യതകൾ ടീം പ്രഖ്യാപനത്തോടെ അവസാനിച്ചു. ലിമിറ്റഡ് ഓവർസ് ടീമിന്റെ സഹ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ലോകേഷ് രാഹുലിന് ഇതോടെ ഏകദിനത്തിൽ ക്യാപ്റ്റന്‍ ആയി അരങ്ങേറ്റം കുറിക്കാനുള്ള സാഹചര്യം ഒരുങ്ങുകയാണ്! മുൻപ് ടിട്വന്റി ഇന്റർനാഷണൽ മത്സരത്തിൽ രാഹുൽ ക്യാപ്റ്റന്‍ ആയിട്ടുണ്ട്.

ടീം! ലോകേഷ് രാഹുൽ ക്യാപ്റ്റൻ ആയ ടീമിൽ ഓപണർ റോളിൽ ശിഖർ ധവാൻ, റുതുരാജ് എന്നിവരുണ്ട്. വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ എന്നിവര്‍ ആണ് മധ്യനിരയിലെ താരങ്ങൾ. റിഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവർ കീപ്പർമാരായി ടീമിലുണ്ട്. വെങ്കിടേഷ് അയ്യർ, വാഷിംഗ്ടണ്‍ സുന്ദർ എന്നിവരാണ് ഓൾറൗണ്ടർമാർ. അശ്വിൻ ചഹൽ എന്നിവർ സ്പിൻ ഡിപ്പാർട്ട്മെന്റും, ബുംറ, സിറാജ്, ഭുവനേഷ്വർ, ദീപക്, പ്രസിദ്ധ്, ഷർദുൽ എന്നിവർ പേസ് ഡിപ്പാർട്ട്മെന്റും കൈകാര്യം ചെയ്യും.

Indian ODI team for SA tour:

KL Rahul (C), Shikhar Dhawan, Ruturaj, Virat Kohli, Surya Kumar Yadav, Shreyas Iyer, Venkatesh Iyer, Rishabh Pant (WK), Ishan Kishan (WK), Chahal, Ashwin, Sundar, Bumrah (VC), Bhuvneshwar Kumar,Deepak Chahar, Prasidh Krishna, Shardul Thakur, Siraj

റൺ മെഷീൻ റുതുരാജ്! 2021 എന്ന വർഷം റുതുരാജ് ഗെയ്ക്വദിന് സ്വപ്ന തുല്യമായ ഒന്നായിരുന്നു. IPL, സയ്ദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിങ്ങനെ ബാറ്റെടുത്തിടത്തൊക്കെ റൺസ് കണ്ടെത്തി ഈ യുവ ഓപണർ. IPL ഏറ്റവുമധികം റൺസ് നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ റുതുരാജ് തന്റെ ടീമിനെ ചാമ്പ്യന്‍സ് ആക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. പിന്നാലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലും റൺസ് കണ്ടെത്തി. അതിനിടെ ഇന്ത്യൻ ടീമിലേക്ക് വിളിയെത്തി എങ്കിലും ന്യൂസിലാന്റ് പരമ്പരയിൽ അവസരങ്ങൾ ലഭിച്ചില്ല. ഏറ്റവും ഒടുവില്‍ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിലാണ് റുതുരാജിന്റൈ വിളയാട്ടം കണ്ടത് – ടീമിൽ എത്തി എങ്കിലും അവസരങ്ങൾ ലഭിക്കുമോ എന്ന് കണ്ടറിയണം.

അശ്വിൻ ഈസ് ബാക്ക്!; റിസ്റ്റ് സ്പിന്നർമാരുടെ വരവോടെ ലിമിറ്റഡ് ഓവർസ് ക്രിക്കറ്റ് ടീമിൽ നിന്ന് പുറത്തായ അശ്വിൻ കഴിഞ്ഞ ലോകകപ്പിലൂടെ ആണ് ടിട്വന്റിയിലേക്ക് തിരിച്ചു വരവ് നടത്തിയത്. ടിട്വന്റിയിലെ മികച്ച പ്രകടനങ്ങൾ അശ്വിന് ഏകദിന ടീമിലേക്ക് തിരിച്ച് വരവിന് വഴിയൊരുക്കുകയാണ് ഇവിടെ. 2010 ൽ ഏകദിന അരങ്ങേറ്റം നടത്തിയ അശ്വിൻ 111 മത്സരങ്ങളിൽ നിന്നും 150 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2017 ജൂണിലാണ് അവസാനമായി ഏകദിന മത്സരം കളിച്ചത്! നാലര വർഷങ്ങൾക്ക് ശേഷം ഏകദിന ടീമിലേക്ക് തിരികെ എത്തുന്നത് 35 കാരൻ വെറ്ററന് ആഘോഷമാക്കാവുന്ന നേട്ടമാണ്!

PSG കുടുങ്ങി, കടം വീട്ടണമെങ്കിൽ സൂപ്പർതാരത്തിനെ വിൽക്കണം, വാങ്ങികൂട്ടുമ്പോൾ പിന്നാലെ വരുന്ന പണിയെ പറ്റി അവർ ഓർത്തില്ല…

നാലര വർഷത്തിന് ശേഷം തിരിച്ചുവരവ്! ഏകദിനത്തിനും ഇനി അശ്വിൻ മതി!