in

വനിതാ താരങ്ങൾക്കും പുരുഷ താരങ്ങളെ പോലെ സുരക്ഷിതമായി ഫുട്ബോൾ കളിക്കാൻ അവസരം ഉണ്ടാക്കണമെന്ന് ഗുർപ്രീത് സിംഗ്..

ഇന്ത്യൻ ഫുട്ബോളിനെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ഒരു പീഡന ആരോപണം പുറത്ത് വന്നത്.വനിതാ അണ്ടർ -17 സഹ പരിശീലകനായ അലക്സ്‌ ആംബ്രോസിനെതിരെയാണ് ഗുരുതര ആരോപണം പുറത്ത് വന്നത്. ആരോപണം തെളിഞ്ഞതിനാൽ പരിശീലകനെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കിയത്.

ഇന്ത്യൻ ഫുട്ബോളിനെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ഒരു പീഡന ആരോപണം പുറത്ത് വന്നത്.വനിതാ അണ്ടർ -17 സഹ പരിശീലകനായ അലക്സ്‌ ആംബ്രോസിനെതിരെയാണ് ഗുരുതര ആരോപണം പുറത്ത് വന്നത്. ആരോപണം തെളിഞ്ഞതിനാൽ പരിശീലകനെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കിയത്.

ഇപ്പോൾ ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ്‌ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് താരം പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

രാജ്യത്ത് വനിതാ ഫുട്ബോളിന്റെ മുന്നേറ്റത്തിന് വേണ്ടി വാദിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ആഴ്‌ചയിലെ ആരോപണവിധേയമായ സംഭവങ്ങൾ, ഞാനും നമ്മളെല്ലാവരും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന ഓർമ്മപ്പെടുത്തലാണ്. ലൈംഗികാതിക്രമങ്ങൾക്ക് സമൂഹത്തിൽ ഒരു സ്ഥാനവും ഉണ്ടാകരുത്.

സംഭവത്തെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങൾ അതിന്റെ വഴിക്ക് പോകുമ്പോൾ, ഞങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്ന ഞങ്ങളുടെ കായികരംഗത്ത് ഉൾപ്പെട്ടിരിക്കുന്ന എല്ലാവരെയും സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പരിസ്ഥിതി എങ്ങനെ മെച്ചപ്പെടുത്താമെന്ന് കാണാൻ നമുക്ക് കുറച്ച് യഥാർത്ഥ ചിന്തയും പരിശ്രമവും നടത്താം. ഇത് ചെയ്യേണ്ടതുണ്ട്, ഉടൻ തന്നെ.വനിതാ താരങ്ങൾക്കും പുരുഷ താരങ്ങളെ പോലെ സുരക്ഷിതമായി ഫുട്ബോൾ കളിക്കാൻ അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ഫുട്ബോൾ ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്ലബ്ബായി ബ്ലാസ്റ്റേഴ്‌സ്..

അവസരങ്ങൾ അവനിലേക്കെത്തുമ്പോൾ അവൻ മാതൃകയാക്കേണ്ടത് ഈ താരത്തെ..