in ,

LOVELOVE

അവസരങ്ങൾ അവനിലേക്കെത്തുമ്പോൾ അവൻ മാതൃകയാക്കേണ്ടത് ഈ താരത്തെ..

സഞ്ജു സാംസൺ മലയാളികളുടെ അഭിമാനമായി മാറിയ വ്യക്തിതമാണ്. ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിൽ സഞ്ജുവിന്റെ കാൽ പാദങ്ങൾ പതിയുവാൻ വേണ്ടി തന്നെയാണ് ഓരോ മലയാളികളും കാത്തിരിക്കുന്നത്. തുടർച്ചയായ അവഗണനകളായിരുന്നു അയാൾക്ക്.

സഞ്ജു സാംസൺ മലയാളികളുടെ അഭിമാനമായി മാറിയ വ്യക്തിതമാണ്. ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിൽ സഞ്ജുവിന്റെ കാൽ പാദങ്ങൾ പതിയുവാൻ വേണ്ടി തന്നെയാണ് ഓരോ മലയാളികളും കാത്തിരിക്കുന്നത്. തുടർച്ചയായ അവഗണനകളായിരുന്നു അയാൾക്ക്.

എന്നാൽ ഇപ്പോൾ അയാൾക്ക് മുന്നിൽ അവസരങ്ങൾ തുറന്നു വന്ന് കൊണ്ടിരിക്കുകയാണ്. ലഭിച്ച അവസരങ്ങൾ നഷ്ടപെടുത്തി എന്നാ പേര് ദോഷം കേട്ട സഞ്ജു കഴിഞ്ഞ അയർലണ്ട് സീരീസിൽ ലഭിച്ച അവസരം അതിമനോഹരമായി ഉപോയഗപ്പെടുത്തി. അതും ഇന്ത്യൻ ട്വന്റി ട്വന്റി ക്രിക്കറ്റ്‌ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന ബാറ്റിംഗ് കൂട്ടുകെട്ട് ദീപക് ഹൂഡയോട് ഒപ്പം കാഴ്ച്ച വെച്ച് കൊണ്ട് തന്നെ.

ഇന്ന് ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിലേക്കു സഞ്ജുവിനെ തെരെഞ്ഞെടുത്തത് അയർലണ്ടിനെ എതിരെയുള്ള പ്രകടനം കൊണ്ട് തന്നെയാണ്.വിൻഡിസിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ടീമിലേക്കും സഞ്ജു തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവഗണനകളിൽ നിന്ന് അവസരങ്ങൾ അയാൾ തേടി വരുമ്പോൾ അയാൾ മാതൃകയാക്കേണ്ട ഒരു താരമുണ്ട്.

തുടർച്ചയായി മികച്ച പ്രകടനങ്ങൾ ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും കാഴ്ച വെച്ചിട്ടും ഇന്ത്യൻ ടീം അവഗണിച്ച ഒരു താരം, സൂര്യകുമാർ യാദവ്. ശേഷം ലഭിച്ച അവസരങ്ങൾ അത്ര മനോഹരമാക്കി തീർത്തത് നമ്മൾ കണ്ടതാണ്. ഇന്ന് അയാൾ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലാണ്. സഞ്ജുവിനും ഇനി അവസരങ്ങളുടെ സമയമായിരിക്കും. അത് നന്നായി ഉപയോഗിച്ച് മറ്റൊരു സൂര്യകുമാർ ആവാൻ സഞ്ജുവിന് സാധിക്കട്ടെ.

വനിതാ താരങ്ങൾക്കും പുരുഷ താരങ്ങളെ പോലെ സുരക്ഷിതമായി ഫുട്ബോൾ കളിക്കാൻ അവസരം ഉണ്ടാക്കണമെന്ന് ഗുർപ്രീത് സിംഗ്..

ലോപ്പസിന്റെ കാര്യം എന്തായി??