in , ,

LOVELOVE

ലോപ്പസിന്റെ കാര്യം എന്തായി??

കഴിഞ്ഞ ദിവസമാണ് ലെഗിയ വാർസോ താരം രാഫെൽ ലോപ്പസ് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നത് . താരത്തിന് വേണ്ടി ഒരു എ ലീഗ് ക്ലബ്ബും രംഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഐ ലീഗ് ക്ലബ്‌ ഈ നീക്കത്തിൽ നിന്ന് പിന്മാറിയിരുന്നു.

ഓസ്ട്രേലിയ ക്ലബ്ബായ വെസ്റ്റേൺ സിംഡ്നി വാൻഡേഴ്‌സാണ് താരത്തിന് വേണ്ടി രംഗത്തുണ്ടായിരുന്ന മറ്റൊരു ക്ലബ്‌ . പക്ഷെ താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച ഓഫറാണ് നൽകിയത്.അത് കൊണ്ട് തന്നെ ഓസ്ട്രേലിയ ക്ലബ്ബ്‌ താരത്തിനെ വേണ്ടിയുള്ള ശ്രമത്തിൽ നിന്ന് പിന്മാറി.

ഇപ്പോൾ ലെഗിയ വാർസോയിൽ കരാർ അവസാനിപ്പിച്ച താരം മറ്റു ക്ലബ്ബുകൾ തേടുകയാണ്.ക്ലബ്‌ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഈ ഒരു പ്രഖ്യാപനം എത്തിയതോടെ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറുമോ എന്നറിയാൻ വേണ്ടി കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

കേരള ബ്ലാസ്റ്റേഴ്‌സ് മൂന്ന് സ്ട്രൈക്കർമാരുടെ പിന്നാലെയാണ് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഇത് വരെ ഐ എസ് എൽ കളിക്കാത്ത താരങ്ങളാണ് ഇവർ മൂവരും. രാഫെൽ ലോപ്പസ് ഇതിൽ ഒരു താരമാണ്.താരത്തിന് സൈപ്രസ് ക്ലബ്ബിൽ നിന്നും ഓഫർ വന്നിട്ടുണ്ട്. വരും മണിക്കൂറുകളിൽ താരം എങ്ങോട്ടാണെന്ന് അറിയാൻ സാധിക്കും.

അവസരങ്ങൾ അവനിലേക്കെത്തുമ്പോൾ അവൻ മാതൃകയാക്കേണ്ടത് ഈ താരത്തെ..

കടപ്പുറത്ത്‌ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്, അറിയാതെ പോകരുത് ബിജോയിടെ ഈ കഥ