in , ,

LOVELOVE

ഹാലൻഡ് ഇനി മാഞ്ചേസ്റ്റർ സിറ്റി താരം..

നിലവിലെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ ഏർലിംഗ് ഹാലൻഡ് മാഞ്ചേസ്റ്റർ സിറ്റിയിൽ. താരത്തിന് വേണ്ടി റയൽ മാഡ്രിഡും രംഗത്തുണ്ടായിരുന്നു. പക്ഷെ സിറ്റിയിലേക്കാണ് താരം ചേക്കേറിയത്.

നിലവിലെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ ഏർലിംഗ് ഹാലൻഡ് മാഞ്ചേസ്റ്റർ സിറ്റിയിൽ. താരത്തിന് വേണ്ടി റയൽ മാഡ്രിഡും രംഗത്തുണ്ടായിരുന്നു. പക്ഷെ സിറ്റിയിലേക്കാണ് താരം ചേക്കേറിയത്.

ഹാലൻഡ് ഔദ്യോഗികമായി മാഞ്ചേസ്റ്റർ സിറ്റി താരമായി. ഇന്ന് ബെൽജിയത്തിൽ വെച്ച് താരം ആദ്യ ഭാഗ മെഡിക്കൽ നടത്തും. മാഞ്ചേസ്റ്റർ സിറ്റി ഡോക്ടർമാർ ഒപ്പമുണ്ടാകും.കഴിഞ്ഞ മൂന്നു ആഴ്ചയായി സിറ്റി താരവുമായി ചർച്ചയിലാണ്.ഇപ്പോൾ താരം കരാർ അംഗീകരിച്ചു

75 മില്യൺ റിലീസ് ക്ലോസാണ് താരത്തിന്റേതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷെ ഇതിലും താഴെയാണ് നിലവിൽ സിറ്റിയും ഡോർമുണ്ടും അംഗീകരിച്ച റിലീസ് ക്ലോസ്.റിലീസ് ക്ലോസിൽ തീരുമാനമായാൽ ഉടനെ തന്നെ ഹാലാണ്ടിനെ ഔദ്യോഗികമായി സിറ്റി താരമായി പ്രഖ്യാപിക്കും.

ഹാലൻണ്ടിനും കുടുംബത്തിനും ഈ ആഴ്ച തന്നെ പ്രഖ്യാപനം നടത്തണമെന്ന് തന്നെയാണ് ആഗ്രഹം. താൻ ഏറെ സ്നേഹിക്കുന്ന ഡോർമുണ്ട് ആരാധകരോട് മികച്ച രീതിയിൽ അദ്ദേഹത്തിന് നന്ദി പറയേണ്ടതുണ്ട്.375000 യൂറോയാണ് ഹാലാണ്ടിന് ഒരു ആഴ്ച നൽകാൻ ഉദ്ദേശിക്കുന്ന ശമ്പളം.2027 വരെയാണ് താരത്തിന് കരാർ നൽകനാണ് സിറ്റി ഉദ്ദേശിക്കുന്നത്.

സൂര്യകുമാർ യാദവിന് പരിക്ക്, സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ കളിക്കില്ല.

ഗോകുലത്തെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം..