in ,

OMGOMG LOLLOL

സൂര്യകുമാർ യാദവിന് പരിക്ക്, സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ കളിക്കില്ല.

ഈ സീസണിൽ എട്ട് മത്സരങ്ങളാണ് താരം മുംബൈക്ക്‌ വേണ്ടി കളിച്ചത്.43.29 ബാറ്റിംഗ് ശരാശരിയിൽ 303 റൺസും നേടി. ഇതിൽ മൂന്നു ഫിഫ്റ്റിയും ഉൾപെടും.

മുംബൈ ഇന്ത്യൻസ് തങ്ങളുടെ ഏറ്റവും മോശം സീസണിലൂടെയാണ് കടന്നു പോകുന്നത്.സീസണിൽ ഇത് വരെ രണ്ട് ജയം മാത്രമാണ് മുംബൈക്ക്‌ സ്വന്തമാക്കാൻ സാധിച്ചത്. സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ വിജയിച്ചു മാനം രക്ഷിക്കാൻ നോക്കുന്ന മുംബൈ ഇന്ത്യൻസ് ഇപ്പോൾ വമ്പൻ തിരച്ചടിയേറ്റിരിക്കുകയാണ്.

ഇടത് കൈത്തണ്ടയിലെ പേശിക്ക് പരിക്കേറ്റതിനെ തുടർന്ന് മുംബൈ ഇന്ത്യൻസിന്റെ മധ്യനിര ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിനെ ഐപിഎൽ 2022 ലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി. മെയ് 6 ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മുംബൈയുടെ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേൽക്കുന്നത്.മുംബൈ മത്സരം അഞ്ചു റൺസിന് വിജയിച്ചിരുന്നു.

ഈ സീസണിലെ ആദ്യത്തെ മത്സരങ്ങൾ സൂര്യ കുമാർ യാദവിന് നഷ്ടമായിരുന്നു.പരിക്കിനെ തുടർന്നാണ് താരത്തിന് ലീഗിലെ ആദ്യത്തെ മത്സരങ്ങൾ നഷ്ടമായാത്. പരിക്ക് മാറിയതിന് ശേഷം മികച്ച പ്രകടനം മുംബൈക്ക്‌ വേണ്ടി കാഴ്ച വെച്ചെങ്കിലും മുംബൈയെ വിജയങ്ങളിലേക്കെത്തിക്കാൻ സാധിച്ചിരുന്നില്ല.

ഈ സീസണിൽ എട്ട് മത്സരങ്ങളാണ് താരം മുംബൈക്ക്‌ വേണ്ടി കളിച്ചത്.43.29 ബാറ്റിംഗ് ശരാശരിയിൽ 303 റൺസും നേടി. ഇതിൽ മൂന്നു ഫിഫ്റ്റിയും ഉൾപെടും.

റൊണാൾഡോ യുണൈറ്റഡിൽ തുടരും..

ഹാലൻഡ് ഇനി മാഞ്ചേസ്റ്റർ സിറ്റി താരം..