in ,

ഹാർദിക് ഇന്ന് മുംബൈക്കെതിരെ..

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ഗുജറാത്ത്‌ ടൈറ്റാൻസ്‌ പോരാട്ടം.പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്‌. മറുവശത്ത് മുംബൈ ആകട്ടെ പത്താം സ്ഥാനത്തും. മത്സരം ഇന്ത്യൻ സമയം രാത്രി 7:30 ക്ക്‌.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ഗുജറാത്ത്‌ ടൈറ്റാൻസ്‌ പോരാട്ടം.പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്‌. മറുവശത്ത് മുംബൈ ആകട്ടെ പത്താം സ്ഥാനത്തും. മത്സരം ഇന്ത്യൻ സമയം രാത്രി 7:30 ക്ക്‌.

7 വർഷം കാലം മുംബൈ നിരയുടെ അഭിവാജ്യ ഘടകമായ ഹാർദിക്ക്‌ ഇന്ന് മുംബൈക്കെതിരെ ആദ്യമായി മത്സരിക്കാനിറങ്ങുന്നു എന്നത് തന്നെയാണ് ഇന്നത്തെ മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ മത്സരം പഞ്ചാബിനോട് തോറ്റെങ്കിലും ഹാർദിക്കിന് തന്റെ ടീമിൽ അടക്കാൻ പഴുതുകൾ ഒന്നും തന്നെയില്ല. പക്ഷെ ഓപ്പണിങ് ബാറ്റിംഗ് കൂട്ടുകെട്ട് പെട്ടെന്ന് തകരുന്നത് തലവേദനയാണ്. ഷമിയും ഫെർഗുസണും റാഷിദ്‌ ഖാനും നയിക്കുന്ന ബൗളിംഗ് നിര ഏതു കൊമ്പന്മാരെയും വീഴ്ത്താൻ ശക്തമാണ്.

ബാറ്റിങ്ങിലും തലവേദനകൾ ഒന്നും തന്നെയില്ല. ഗില്ലിന്റെ സ്ഥിരതയില്ലായമ ഒരു പ്രശ്നമാണ്. കഴിഞ്ഞ മത്സരത്തിൽ ഫിഫ്റ്റി നേടിയ സായി സുദർശൻ ഈ മത്സരത്തിൽ കളിച്ചേക്കില്ല.മില്ലറിന്റെയും തേവാട്ടിയുടെയും വെടികെട്ട് ഫിനിഷിങ് കൂടിയാകുമ്പോൾ ഗുജറാത്ത്‌ ശക്തം.

തങ്ങളുടെ ഏറ്റവും മോശം സീസണിലൂടെയാണ് മുംബൈ ഇന്ത്യൻസ് കടന്നു പോകുനത്. കളിച്ച ഒൻപത് മത്സരങ്ങളിൽ എട്ടിലും തോൽവി.ക്യാപ്റ്റൻ രോഹിത് അടക്കം ആരും ഫോമിൽ അല്ല. ബുമ്ര അടക്കമുള്ള ബൗളേർമാർക്കും വിക്കറ്റ് വീഴ്ത്താൻ കഴിയാത്തത്തും രോഹിത്തിന് തിരിച്ചടിയാണ്. എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

ഗുജറാത്ത് ടൈറ്റൻസ്: 1 ശുഭ്മാൻ ഗിൽ, 2 വൃദ്ധിമാൻ സാഹ (വിക്കറ്റ്), 3 ബി സായ് സുദർശൻ, 4 ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), 5 ഡേവിഡ് മില്ലർ, 6 രാഹുൽ തെവാട്ടിയ, 7 റാഷിദ് ഖാൻ, 8 അൽസാരി ജോസഫ്, 9 ലോക്കി ഫെർഗൂസൺ, 10 മുഹമ്മദ് ഷമി. 11 പ്രദീപ് സാംഗ്വാൻ/യഷ് ദയാൽ

മുംബൈ ഇന്ത്യൻസ്: 1 രോഹിത് ശർമ്മ (ക്യാപ്റ്റൻ), 2 ഇഷാൻ കിഷൻ (WK), 3 സൂര്യകുമാർ യാദവ്, 4 തിലക് വർമ്മ, 5 കീറൺ പൊള്ളാർഡ്, 6 ടിം ഡേവിഡ്, 7 ഡാനിയൽ സാംസ്, 8 ഋത്വിക് ഷോക്കീൻ, 9 ജസ്പ്രീത് ബുംറ, 10 കുമാർ കാർത്തികേയ, 11 റിലേ മെറിഡിത്ത്

CSK vs MI

ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും ദക്ഷിണ ആഫ്രിക്കൻ ലീഗിലേക്ക്..

“ഒരു വർഷമായി കഴിഞ്ഞിരുന്നു അയാൾ ഉച്ച ഭക്ഷണം കഴിച്ചിട്ട് “, അറിയണം മുംബൈ യുവ സ്പിന്നറുടെ കഥ..