in ,

LOVELOVE

“ഒരു വർഷമായി കഴിഞ്ഞിരുന്നു അയാൾ ഉച്ച ഭക്ഷണം കഴിച്ചിട്ട് “, അറിയണം മുംബൈ യുവ സ്പിന്നറുടെ കഥ..

മികച്ച പ്രകടനം മൂലം മധ്യ പ്രദേശിന് വേണ്ടി രഞ്ജി ട്രോഫിയിൽ അരങ്ങേറി.അവിടെ നിന്ന് മുംബൈ ഇന്ത്യൻസ് ടീമിൽ വരെ എത്തി നിൽക്കുകയാണ് ഇപ്പോൾ ഈ ലെഗ് സ്പിന്നർ.പ്രതിസന്ധികളിൽ തളർന്നു പോകുന്ന യുവ തലമുറക്ക് ഏറ്റവും നല്ല മാതൃകയാണ് കുമാർ കാർത്തികേയ.

കഴിഞ്ഞ മത്സരത്തിലാണ് അയാൾ മുംബൈ ഇന്ത്യൻസിന് വേണ്ടി അരങ്ങേറിയത്.കുമാർ കാർത്തികേയ എന്നാ സ്പിന്നർ വളരെ ത്യാഗം സഹിച്ചാണ് തന്റെ ക്രിക്കറ്റ്‌ ജീവിതത്തിൽ ഇന്ന് കാണുന്ന നിലയിലെത്തിയത്. ആരും അറിയാതെ പോകരുത് ഈ യുവ സ്പിന്നറുടെ കഥ.

9 വർഷം മുന്നേയാണ് അദ്ദേഹം കാണപൂരിൽ നിന്ന് ഡൽഹിയിലേക്കെത്തുന്നത്. തന്റെ ക്രിക്കറ്റ്‌ ആഗ്രഹങ്ങൾ ഒരിക്കലും തന്റെ കുടുംബത്തിന്റെ സാമ്പത്തിക ശേഷിക്കെതിരെയാകരുത് എന്ന് അയാൾക്ക് ആഗ്രഹമുണ്ടായിരുന്നു.ഡൽഹിയിൽ അന്ന് ആ 15 വയസ്സ്കാരൻ ആകെ അറിയാവുന്നത് രാദേഷ്യം എന്നാ തന്റെ സുഹൃത്തിനെ മാത്രമായിരുന്നു.

തന്റെ പ്രിയ സുഹൃത്ത്‌ അവനെ പല ക്രിക്കറ്റ്‌ അക്കാഡമിയിലേ ട്രയൽസിന് എത്തിച്ചെങ്കിലും അവിടെയെല്ലാം വലിയ തുകയാണ് ആവശ്യപെട്ടത്. ഒടുവിൽ ഇരുവരും ഭരത്വാജ് അക്കാഡമിയിൽ എത്തിച്ചേർന്നു.അദ്ദേഹത്തിന്റെ കഴിവിൽ ആകൃഷ്ടനായ ഭരത്വാജ് കാർത്തികേയെ അക്കാഡമിയിൽ ചേർത്തു.

കാർത്തികേയക്ക്‌ അടുത്തത് കണ്ട് പിടിക്കേണ്ടത് ഒരു ജോലിയായിരുന്നു.അക്കാഡമിയിൽ നിന്ന് 80 കിലോമീറ്റർ അപ്പുറമുള്ള ഒരു ഫാക്ടറിയിൽ അവൻ ജോലിയിൽ പ്രവേശിച്ചു.രാത്രി മുഴുവൻ ഫാക്ടറിയിൽ ജോലി ചെയ്യും. രാവിലെ അക്കാഡമിയിലേക്ക് നടന്നു അദ്ദേഹം പോകും. കാരണം അദ്ദേഹത്തിന് തന്റെ പ്രഭാത ഭക്ഷണമായ ബിസ്‌ക്കറ് മേടിക്കാൻ 10 രൂപ സ്വരൂപിക്കണമെങ്കിൽ അദ്ദേഹത്തിന് നടന്നു തന്നെ അക്കാഡമിയിലേക്ക് പോകണമായിരുന്നു.

ഇത്ര ദൂരം നടന്നാണ് കാർത്തികേയൻ അക്കാഡമിയിലേക്ക് എത്തുന്നത് എന്നറിഞ്ഞ പരിശീലകൻ ഭരത്വാജ് തന്റെ അക്കാഡമിയിലെ പാചകം ചെയ്യുന്നവർ താമസിക്കുന്ന കൂട്ടത്തിൽ താമസിക്കാൻ ആവശ്യപെട്ടു. നിറ കണ്ണുകളോടെയാണ് ഭരത്വാജ് ആ സംഭവം ഓർത്തു എടുക്കുന്നത്.

അവൻ അക്കാഡമിയിൽ താമസം തുടങ്ങിയ ദിവസം ഉച്ചക്ക് ഞങ്ങൾ അവൻ ഭക്ഷണം കൊടുത്തു. അപ്പോൾ അവൻ നിറകണ്ണുകളോടെ പറഞ്ഞത് താൻ ഒരു വർഷമായി ഉച്ച ഭക്ഷണം കഴിച്ചിട്ട് എന്നായിരുന്നു.ആ കുഞ്ഞു പയ്യനോട് എന്തോ വല്ലാത്ത ഇഷ്ടം തോന്നിയ ഭരത്വാജ് അവനെ ഒരു സ്കൂളിൽ ചേർത്തു.

Ddca ലീഗിൽ മികച്ച പ്രകടനം കാഴ്ച വെച്ച അവൻ ഡൽഹിയിലെ മികച്ച മൂന്നു ടൂർണമെന്റുകളിൽ താരമായി.പക്ഷെ Ddca ടീമിലേക്കുള്ള ട്രയൽസിൽ പോയെങ്കിലും അവസാന 200 ൽ എത്താൻ അദ്ദേഹത്തിന് സാധിച്ചില്ല.ഇനി ഡൽഹിയിൽ കാർത്തികേയെ നിർത്തിയിട്ട് കാര്യമില്ലെന്ന് മനസിലായ ഭരത്വാജ് അവനെ മധ്യ പ്രദേശിലേക്ക് അയച്ചു.

ഭരത്വാജിന്റെ സുഹൃത്തും ഷഹദോൾ ക്രിക്കറ്റ്‌ അസോസിയേഷന്റെ സെക്രട്ടറിയുമായ അജയ് ദ്വിവെദ്ധിയുടെ അടുത്തേക്കാണ് കാർത്തികേയൻ എത്തിയത്. അവിടെ ഡിവിഷൻ ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് വർഷങ്ങളിൽ 50+ വിക്കറ്റ് സ്വന്തമാക്കി.2018 ൽ മധ്യപ്രദേശ് രഞ്ജി ടീമിലേക്കുള്ള ട്രയൽസ് മാച്ചിൽ അദ്ദേഹം പങ്ക് എടുക്കുകയുണ്ടായി.

മികച്ച പ്രകടനം മൂലം മധ്യ പ്രദേശിന് വേണ്ടി രഞ്ജി ട്രോഫിയിൽ അരങ്ങേറി.അവിടെ നിന്ന് മുംബൈ ഇന്ത്യൻസ് ടീമിൽ വരെ എത്തി നിൽക്കുകയാണ് ഇപ്പോൾ ഈ ലെഗ് സ്പിന്നർ.പ്രതിസന്ധികളിൽ തളർന്നു പോകുന്ന യുവ തലമുറക്ക് ഏറ്റവും നല്ല മാതൃകയാണ് കുമാർ കാർത്തികേയ.

ഹാർദിക് ഇന്ന് മുംബൈക്കെതിരെ..

ഈ മാസം അവസാനം അറിയാം ആരൊക്കെ യുണൈറ്റഡിൽ ഉണ്ടാകുമെന്ന്..