മൂർച്ചയില്ലാത്ത ആക്രമണ നിരക്ക് പുതു ജീവൻ നൽകാൻ പുതിയ ഒരു സ്‌ട്രൈക്കറെ തേടുന്ന മാഞ്ചെസ്റ്റർ യുണൈറ്റഡ് ഏറ്റവും ഒടുവിൽ കണ്ണു വയ്ക്കുന്നത് ടോട്ടനം താരം ഹാരി കെയിനേയും ഡോർട്മുണ്ട് താരം ഏർലിംഗ് ഹാളണ്ടിനെയുമാണ്. യുണൈറ്റഡ് തങ്ങൾക്ക് താൽപ്പര്യം ഡോർട്മുണ്ടിന്റെ യുവ താരം ഹാളണ്ടിനെ ആണെന്ന് വ്യക്തമാക്കുകയും ചെയ്‌താണ്.
എന്നാൽ കഴിഞ്ഞ 48 മണിക്കൂറുകൾക്കുള്ളിൽ പുതിയ ട്വിസ്റ്റ്കൾക്കാണ് വഴി തെളിയുന്നത്. ഹാളണ്ടിനേക്കാൾ വേഗത്തിൽ തങ്ങൾക്ക് ടോട്ടനം താരം ഹാരി കെയ്‌നെ സ്വന്തമാക്കൻ കഴയും എന്നു കണ്ട യുണൈറ്റഡ് ആ വഴിക്ക് ചിന്തിക്കുകയാണ്.
ഹാരി വരുന്നതോടെ യുണൈറ്റഡ് നിരയിൽ ഏറ്റവും സ്വസ്ഥനാകുന്നത് യുവ താരം മാർക്കസ് റാഷ്ഫോർഡ് ആയിരിക്കും. യുണൈറ്റഡ്നിരയിലെ മികച്ച താരം ആയിട്ട് കൂടി ഇതുവരെയും പൂർണമായും അവിടെ സിങ്ക് അകാൻ മാർക്കസ് റാഷ്ഫോർഡിന് സാധിച്ചിട്ടില്ല. ഇംഗ്ളണ്ട് ദേശീയ ടീമിൽ ഹാരി കെയിന് ഒപ്പം മോശമല്ലാത്ത സിങ്ക് മാർക്കസ് റാഷ്ഫോർഡ് ഉണ്ടാക്കിയിട്ടുണ്ട്.
ദേശീയ ടീമിലെ നായകനും ആയി ക്ലബ്ബിലും ഒരുമിച്ച് ചേർന്ന് ഐക്യം നില നിർത്തുന്നത് വഴി രണ്ടു തരത്തിലും കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താനുള്ള അവസരം ആകും ഈ സൈനിംഗ് വഴി ലഭിക്കുന്നത്