കോവിഡ് പ്രതിസന്ധിയിൽ നിന്നും രക്ഷ നേടാൻ വേണ്ടി നാട്ടിലേക്ക് മടങ്ങാൻ ഓസ്‌ട്രേലിയൻ താരങ്ങൾക്ക് വേണ്ടി ചാറ്റർഡ് ഫ്ലൈറ്റ് ഏർപ്പെടുത്തുവാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് അവിശ്യപ്പെട്ടിരിക്കുകയാണ് മുംബൈ ഇന്ത്യൻസിന്റെ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനായ ക്രിസ് ലിൻ.
ഓരോ IPL കരാറിൽ നിന്നും തുകയുടെ 10% ക്രിക്കറ്റ് ഓസ്‌ട്രേലിയ വർഷാവർഷം കൈപ്പറ്റുന്നുണ്ട് എന്നു വെളിപ്പെടുത്തിയ ക്രിസ് ലിൻ അതു കൊണ്ട് തന്നെ ടൂർണമെന്റ് കഴിഞ്ഞ് താരങ്ങളെ സുരക്ഷിതമായി നാട്ടിൽ എത്തിക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ്ക്ക് ധാർമിക ഉത്തരവാദിത്തം ഉണ്ടെന്നും പറഞ്ഞു. അതിനായി ചാറ്റർഡ് ഫ്‌ളൈറ്റ് ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് കൊണ്ട് അദ്ദേഹം ക്രിക്കറ്റ് ആസ്‌ട്രേലിയക്ക് സന്ദേശം അയച്ചു.
കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും കളിക്കാതെയിരുന്ന മുംബൈ ഇന്ത്യൻസ് താരം ഇക്കുറി ഉൽഘാടന മത്സരം കളിച്ചു എങ്കിലും പിന്നീട് ടീമിൽ അവസരം കിട്ടിയില്ല. ആദ്യ കളിയിൽ 49 റൺസ് നേടിയിട്ടും പുറത്തു നിൽക്കുന്ന താരത്തിന്റെ സ്ഥാനത്ത് ബാറ്റിങിന് ഇറങ്ങുന്നത് ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൻ ഡി കൊക്ക് ആണ്