പരാജയത്തിന്റെ കയ്പ്പ് നീർ കുടിച്ചു മടുത്ത കേരളാബ്ലാസ്‌റ്റേഴ്‌സ് എഫ് സി അടുത്ത സീസണിലേക്ക് ഉള്ള തയ്യാറെടുപ്പിലാണ്, ഇനിയെങ്കിലും തുടർ പരാജയത്തിന്റെ നിലയില്ലാ കയത്തിൽ നിന്നും കര കയറുവാൻ ഉള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത സീസണിലേക്ക് വേണ്ട സൈനിങ് തുടങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്.
ഗോവൻ മിഡ്ഫീൽഡർ കിങ്സ്ലീ ഫെർണാണ്ടസ് ആണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ലക്ഷ്യം. ഗോവക്ക് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുള്ള താരം വാസ്കോ, ചർച്ചിൽ ബ്രദേഴ്‌സ്, FC ഗോവഎന്നിവയ്ക്ക് ഒപ്പമെല്ലാം കളിച്ചു എക്സ്പീരിയൻസ് ഉളള താരം നിലവിൽ ചർച്ചിൽ ബ്രദേഴ്‌സ് താരം ആണ്.
ബ്ലാസ്റ്റേഴ്‌സ് മധ്യനിര ഒന്നു കൂടി ശക്തമാക്കാൻ വേണ്ടിയാണ് ഫെർണാണ്ടസിന് മേൽ ബ്ലാസ്റ്റേഴ്‌സ് കണ്ണു വയ്ക്കുന്നത്. അദ്ദേഹത്തിനെ ഹോൾഡ് ചെയ്തിരിക്കുന്ന ഏജന്റ് ആയ ബീൽബർ സ്പോർട്സ് ആൻഡ് എന്റർടൈന്മെന്റ് എൽ എൽ പിയുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ പുരോഗമിക്കുന്നു.