in ,

എറിക് ടെൻ ഹാഗ് മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകനായി നിയമിതനായി ..

ഈ ഒരു ചർച്ച വിജയകരമായിരുന്നു.അത് കൊണ്ട് തന്നെയാണ് പോച്ചേട്ടിനോയെ മറികടന്നു ടെൻ ഹാഗ് സ്ഥാനമേറ്റത്.നഷ്ടപെട്ട് പോയ പ്രതാപകാലം മാഞ്ചേസ്റ്റർ യുണൈറ്റഡിന് തിരിച്ചു കൊടുക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ.

Manchester United [Sportskreeda]

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി എറിക് ടെൻ ഹാഗിനെ നിയമിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. അജാക്സിൽ നിന്നാണ് അദ്ദേഹം യുണൈറ്റഡിലേക്കെത്തുന്നത്.

ഇന്നലെ രാത്രിയോട് പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.ക്ലബ്ബും ടെൻ ഹാഗും കരാർ അംഗീകരിച്ചു.നിലവിൽ 2 മില്യണിന്റെ റിലീസ് ക്ലോസിനെ പറ്റിയുള്ള ചർച്ചയിലാണ്.

ഫാബ്രിസിയോയുടെ ഏറ്റവും പുതിയ റിപ്പോർട്ട്‌ പ്രകാരം ഇന്ന് തന്നെ ടെൻ ഹാഗ് മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകനായി സ്ഥാനമേൽക്കും.മിച്ചൽ വാൻ ഡർ ഗാഗ് അദ്ദേഹത്തിന്റെ സഹപരിശീലകനാകും. നാല് വർഷത്തെ കരാറാണ് യുണൈറ്റഡ് ടെൻ ഹാഗിന് നൽകിയിരിക്കുന്നത്.

കഴിഞ്ഞ മാസം എറിക് ടെൻ ഹാഗും മാഞ്ചേസ്റ്റർ യുണൈറ്റഡും തമ്മിൽ ഒരു കൂടിക്കാഴച് നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ ടെൻ ഹാഗ് യുണൈറ്റഡിന്റെ ട്രാൻസ്ഫർ ബഡ്ജറ്റും തനിക്ക്‌ ഏതു തരത്തിലുള്ള താരങ്ങളാണ് ആവശ്യമെന്നും,യുണൈറ്റഡിൽ താരങ്ങളെ വാങ്ങിക്കുന്നതിനുള്ള തന്റെ അധികാരത്തെ പറ്റിയും ചർച്ച ചെയ്തിരുന്നു.

ഈ ഒരു ചർച്ച വിജയകരമായിരുന്നു.അത് കൊണ്ട് തന്നെയാണ് പോച്ചേട്ടിനോയെ മറികടന്നു ടെൻ ഹാഗ് സ്ഥാനമേറ്റത്.നഷ്ടപെട്ട് പോയ പ്രതാപകാലം മാഞ്ചേസ്റ്റർ യുണൈറ്റഡിന് തിരിച്ചു കൊടുക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ.

അവസാന നിമിഷം കേരളം തീയായ് ആളിക്കത്തി ആ തീയിൽ കരുത്തന്മാരായ ബംഗാൾ എരിഞ്ഞടങ്ങി

കേരള ബ്ലാസ്റ്റേഴ്‌സിൽ മൂന്നു വിദേശ താരങ്ങൾ അടുത്ത സീസണിലേക്ക് ഉണ്ടാകുമെന്ന് ഉറപ്പായി..