in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ഇനി ബ്ലാസ്റ്റേഴ്സ് ഭയക്കണം കാരണം ഈ ചരിത്രം അവർക്ക് എതിരാണ്…

നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി ക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അവരുടെ ബൂട്ട് കെട്ടുകയാണ്. ആ മത്സരത്തിന് ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾക്ക് ചരിത്രത്തിൻറെ പിൻബലം കൂടിയുണ്ട്. ആ പിൻബലംബ്ലാസ്റ്റേഴ്‌സ് ആരാധകർക്കു നൽകുന്ന സമ്മർദ്ദം ഒട്ടും ചെറുതല്ല.

KBFC Durand cup team [KBFC/Twiter]

മാറാല പിടിച്ചു കിടക്കുന്ന ചരിത്രപുസ്തകങ്ങൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രിയപ്പെട്ടതാണ് കാരണം, മനോഹരമായ ഒരു ഭൂതകാലം അവർക്ക് അവകാശപ്പെടാനുണ്ട്. ആദ്യ സീസണിലെയും മൂന്നാം സീസണിലെയു ഒക്കെ ത്രസിപ്പിക്കുന്ന ഓർമ്മകളുടെ സ്മൃതികളും പേറിയാണ് ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനും മധുരതരമായ അവരുടെ ഭൂതകാലം അയവിറക്കുന്നത്.

ആദ്യ മത്സരത്തിലെ പരാജയത്തിന്റെ വേദനകൾ മറക്കുവാൻ നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി ക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അവരുടെ ബൂട്ട് കെട്ടുകയാണ്. ആ മത്സരത്തിന് ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾക്ക് ചരിത്രത്തിൻറെ പിൻബലം കൂടിയുണ്ട്. ആ പിൻബലംബ്ലാസ്റ്റേഴ്‌സ് ആരാധകർക്കു നൽകുന്ന സമ്മർദ്ദം ഒട്ടും ചെറുതല്ല.

KBFC Durand cup team [KBFC/Twiter]

മധുരം നിറഞ്ഞ ഓർമ്മകൾ മാത്രം തിരഞ്ഞു പിടിച്ചു താലോലിച്ചു സ്നേഹിക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഈ ഭൂതകാല ചരിത്രം നൽകുന്ന സമ്മർദ്ദം ഒട്ടും ചെറുതല്ല. അതുകൊണ്ടുതന്നെ ഈ രാത്രിയിൽ അവർക്ക് ഭയപ്പെടുവാൻ ഒരുപാടുണ്ട്. മുൻ കാല ചരിത്രം പരിശോധിച്ചാൽ KBFC അവരുടെ രണ്ടാം ലീഗ് മത്സരങ്ങളിലൊന്നും ഇതുവരെ വിജയിച്ചിട്ടില്ല.

ബ്ലാസ്റ്റേഴ്‌സിന് ഹൈലാൻഡേഴ്സിനെതിരായ പോരാട്ടം വളരെ നിർണായകമാണ്! ടീമിൽ നിന്ന് വളരെ മികച്ച പ്രകടനമല്ലാതെ മറ്റൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. മുൻപ് ബ്ലാസ്റ്റേഴ്സുമായി താരതമ്യം ചെയ്യുമ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ദുർബലർ ആയിരുന്നു എന്നാൽ ഇപ്പോൾ അങ്ങനെയല്ല സാഹചര്യങ്ങൾ മാറിയിട്ടുണ്ട്.

ചരിത്രപുസ്തകങ്ങൾ അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ഒട്ടും ആശ്വാസം പകരുന്നില്ല അതുകൊണ്ടുതന്നെ ഇതുവരെയുള്ള ചരിത്രങ്ങൾ തിരുത്തിക്കൊണ്ട് വിജയം നേടി മുന്നോട്ടു കുതിക്കേണ്ടത് അവർക്ക് അനിവാര്യമാണ്. ആദ്യമത്സരം പരാജയപ്പെട്ടതോടെ ഈ മത്സരഫലം ബ്ലാസ്റ്റേഴ്സ് നിരക്ക് വളരെ നിർണായകമാണ്.

എന്തുകൊണ്ട് തന്റെ പഴയ പ്രിയ ശിഷ്യനെ ഭയക്കണം, പെപ്പ് ഗാർഡിയോള കാരണം വ്യക്തമാക്കുന്നു…

പുതിയ ഫോർമേഷനിലേക്ക് ബ്ലാസ്റ്റേഴ്‌സ്; നോർത്ത് ഈസ്റ്റിനെ തളയ്ക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് ചെയ്യേണ്ടത്…